ചെന്നൈ: ( www.truevisionnews.com ) ഡി.എം.കെ നേതാവായ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയാണ് ഉയർത്തിയിരിക്കുന്നത്. ഡി.എം.കെയുടെ യുവജന വിഭാഗത്തിന്റെ നേതാവിനെതിരായാണ് പരാതി. നേട്ടങ്ങൾക്കായി രാഷ്ട്രീയനേതാക്കൾക്കൊപ്പം ലൈംഗികബന്ധത്തിലേർപ്പെടാൻ യുവാവ് നിർബന്ധിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

ക്രൂരമായ പീഡനത്തിന് ഭർത്താവ് തന്നെ ഇരയാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഭർത്താവിന്റെ പീഡനം മൂലം താൻ വിഷം കഴിച്ചുവെന്നും പരാതിപ്പെട്ടാൽ വെട്ടിനുറുക്കുമെന്നാണ് ഭർത്താവ് ഭീഷണിപ്പെടുത്തുന്നത്. തനിക്ക് വീട് വിട്ടുപോകാൻ അനുവാദമില്ല. ഇതുമൂലം പരീക്ഷകൾ പോലും എഴുതാൻ സാധിച്ചില്ലെന്ന് യുവതി പരാതിയിൽ പറയുന്നു.
മുമ്പ് ഭർത്താവ് ഒരാളെ വിവാഹം കഴിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും യുവതി ആരോപിച്ചു. സംഭവത്തിന് പിന്നാലെ ആരോപണവിധേയനായ പ്രവർത്തകനെ ഡി.എം.കെ പുറത്താക്കി അതേസമയം, പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതികരണവുമായി ഡി.എം.കെയും രംഗത്തെത്തിയിട്ടുണ്ട്.
DMK leader expelled after wife alleges forced him have sex with political leaders
