മുംബൈ:(truevisionnews.com) മന്ത്രി മണിക്റാവു കൊക്കാട്ടെ മഹാരാഷ്ട്ര നിയമസഭയ്ക്കുള്ളിൽ മൊബൈലിൽ റമ്മി ഗെയിം കളിക്കുന്ന വിഡിയോ എൻസിപി എംഎൽഎ രോഹിത് പവാർ പുറത്തുവിട്ടു. ശരദ് പവാർ വിഭാഗത്തിലെ എംഎൽഎയാണ് രോഹിത് പവാർ. മന്ത്രിക്ക് മറ്റു ജോലിയൊന്നും ഇല്ലാത്തതിനാലാണ് ഗെയിം കളിക്കാൻ സമയം കിട്ടുന്നതെന്ന് രോഹിത് പവാർ ആരോപിച്ചു.
ബിജെപിയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും എക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുമാണ് ഭരണത്തിലുള്ള മഹായുതി സഖ്യത്തിലുള്ളത്. എക്സിലാണ് രോഹിത് പവാർ വിഡിയോ പങ്കുവച്ചത്. ബിജെപിയുമായി ചർച്ച ചെയ്യാതെ എൻസിപിക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് രോഹിത് പറഞ്ഞു. ശരാശരി എട്ടു കർഷകരാണ് ദിവസേന സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നത്.
.gif)

നിരവധി കാർഷിക പ്രശ്നങ്ങളിൽ തീരുമാനമെടുക്കുന്നില്ല. കൃഷി മന്ത്രിക്ക് ജോലിയൊന്നുമില്ല. റമ്മി കളിക്കാൻ മാത്രമേ മന്ത്രിക്ക് സമയമുള്ളൂ എന്നും രോഹിത് പവാർ പറഞ്ഞു. താൻ റമ്മി കളിച്ചില്ലെന്നും സർക്കാരിനെ താഴ്ത്തിക്കെട്ടാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും കൊക്കാട്ടെ പ്രതികരിച്ചു. റമ്മി ഗെയിമല്ല മൊബൈലിലുള്ളതെന്നും ഏതെങ്കിലും സഹപ്രവർത്തകർ ഡൗൺലോഡ് ചെയ്തതാകാമെന്നും മന്ത്രി അവകാശപ്പെട്ടു.
https://x.com/RRPSpeaks/status/1946778150857580930
NCP MLA Rohit releases video of minister playing rummy game on mobile inside Maharashtra Assembly
