ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചു, തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചു, തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
Jul 20, 2025 02:22 PM | By Athira V

ചെന്നൈ : ( www.truevisionnews.com ) തമിഴ്നാട് കള്ളക്കുറിച്ചി തിരുക്കോവിലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. പൊലീസ് ഉദ്യോഗസ്ഥനായ മാധവനും കുടുംബവും സഞ്ചരിച്ച എസ് യു വിയാണ് അപകടത്തിൽ പെട്ടത്. മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. അഞ്ച് പേരെ പരിക്കുകളോടെ തിരുവണ്ണാമലൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവണ്ണാമലൈയിലേക്കുള്ള യാത്രയ്ക്കിടെ അത്തിപ്പാക്കത്ത് വച്ചാണ് അപകടമുണ്ടായത്.

അതെസമയം , തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് (19 ) ആണ് മരിച്ചത്.പുലർച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവെ യുവാവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു. മൂന്ന് പേർ സഞ്ചരിച്ച ബൈക്കാണ് വൈദ്യുതകമ്പിയിൽ തട്ടി അപകടമുണ്ടായത്. അ​ക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു. ഇത് ശ്രദ്ധിക്കാതെ ബൈക്ക് പോസ്റ്റിൽ തട്ടി എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

Four members of a family die in Tamil Nadu after tire of moving car bursts

Next TV

Related Stories
ദൈവമേ......! മധ്യപ്രദേശിലെ സർക്കാർ സ്കൂളിലെ ക്ലാസ്റൂമിന്റെ സീലിങ് തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്

Jul 20, 2025 12:36 PM

ദൈവമേ......! മധ്യപ്രദേശിലെ സർക്കാർ സ്കൂളിലെ ക്ലാസ്റൂമിന്റെ സീലിങ് തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്

മധ്യപ്രദേശിലെ സർക്കാർ സ്കൂളിലെ ക്ലാസ്റൂമിന്റെ സീലിങ് തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

Read More >>
നിശബ്ദമായ ഹൃദയവുമായി... ആംബുലൻസിന് നല്കാൻ പണമില്ല; മകളുടെ മൃതദേഹം സൈക്കിൾ റിക്ഷയിൽ ചുമന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്

Jul 19, 2025 06:50 PM

നിശബ്ദമായ ഹൃദയവുമായി... ആംബുലൻസിന് നല്കാൻ പണമില്ല; മകളുടെ മൃതദേഹം സൈക്കിൾ റിക്ഷയിൽ ചുമന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്

ആംബുലൻസിന് നല്കാൻ പണമില്ല; മകളുടെ മൃതദേഹം സൈക്കിൾ റിക്ഷയിൽ ചുമന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് എത്തിച്ച് പിതാവ്...

Read More >>
മക്കളായി കാണേണ്ട മനസ്സിൽ കാമമോ....? സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി; അധ്യാപകൻ അറസ്റ്റിൽ

Jul 19, 2025 05:42 PM

മക്കളായി കാണേണ്ട മനസ്സിൽ കാമമോ....? സ്കൂളിൽ നിന്ന് വിദ്യാർത്ഥികളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി; അധ്യാപകൻ അറസ്റ്റിൽ

രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിലെ സർക്കാർ സ്‌കൂൾ അധ്യാപകനെ വിദ്യാർത്ഥികളുടെ സ്വകാര്യ വീഡിയോകൾ പകർത്തിയതിന് അറസ്റ്റ്...

Read More >>
ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

Jul 19, 2025 02:11 PM

ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ബിഡിഎസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ...

Read More >>
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

Jul 19, 2025 12:59 PM

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു അന്തരിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരൻ എം.കെ.മുത്തു...

Read More >>
Top Stories

//Truevisionall