( www.truevisionnews.com) ആർത്തുപെയ്യുന്ന മഴയിൽ സ്വർണവില തണുക്കുമെന്ന് വിചാരിച്ചവർക്ക് തെറ്റി. ഇന്ന് സ്വർണവിലയിൽ ഉണ്ടായത് താഴ്ചയാണ്, പക്ഷേ ഗ്രാമിന് വെറും ഒരു രൂപ മാത്രം. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണവിലയിൽ വർധനവാണുണ്ടായത്. എന്നാൽ ഗ്രാമിന് 9,170 രൂപ ആയിരുന്ന സ്വർണവില ഒരു രൂപ കുറഞ്ഞ് 9,169 രൂപയായി. പവന് ഇന്നലെ നൽകേണ്ടത് 73,360 രൂപ ആയിരുന്നുവെങ്കിൽ ഇന്ന് 73,352 രൂപയാണ് നൽകേണ്ടത്.
സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വിവാഹത്തിനായി കൂടുതൽ ആളുകളും മുന്‍കൂര്‍ ബുക്കിംങ് സംവിധാനമാണ് തെരഞ്ഞെടുക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
.gif)

സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
- ജൂലൈ 1- ഒരു പവന് 840 രൂപ ഉയർന്നു. വിപണി വില 72.160
- ജൂലൈ 2- ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 72.520
- ജൂലൈ 3- ഒരു പവന് 320 രൂപ ഉയർന്നു. വിപണി വില 72,840
- ജൂലൈ 4- ഒരു പവന് 440 രൂപ കുറഞ്ഞു. വിപണി വില 72,400
- ജൂലൈ 5- ഒരു പവന് 80 രൂപ ഉയർന്നു. വിപണി വില 72,480
- ജൂലൈ 6-സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,480
- ജൂലൈ 7- പവന് 400 രൂപ കുറഞ്ഞു. വിപണി വില 72,080
- ജൂലൈ 8- പവന് 400 രൂപ ഉയർന്നു. വിപണി വില 72,480
- ജൂലൈ 9- പവന് 480 രൂപ കുറഞ്ഞു. വിപണി വില 72,000
- ജൂലൈ 10- പവന് 160 രൂപ ഉയർന്നു. വിപണി വില 72,160
- ജൂലൈ 11- പവന് 440 രൂപ ഉയർന്നു. വിപണി വില 72,600
- ജൂലൈ 12- പവന് 520 രൂപ ഉയർന്നു. വിപണി വില 73,120
- ജൂലൈ 13- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 73,120
- ജൂലൈ 14- ഒരു പവന് 120 രൂപ ഉയർന്നു. വിപണി വില 73,240
- ജൂലൈ 15- ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 73,160
- ജൂലൈ 16- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 72,800
- ജൂലൈ 17- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,800
- ജൂലൈ 18- സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 72,800
- ജൂലൈ 18 (ഉച്ച)- ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 73,200
- ജൂലൈ 19 ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 73,360
- ജൂലൈ 20 സ്വർണവിലയിൽ മാറ്റമില്ല. ഒരു പവന് 73,360 രൂപ
kerala gold rate 21 july 2025
