വടകരയിൽ അധ്യാപികയുടെ പിഎഫ് തുക മാറി കൊടുക്കുന്നതിനു കൈക്കൂലി; ഹെഡ്മാസ്റ്റർ പിടിയിലായത് 31ന് വിരമിക്കാനിരിക്കെ

വടകരയിൽ അധ്യാപികയുടെ പിഎഫ് തുക മാറി കൊടുക്കുന്നതിനു കൈക്കൂലി; ഹെഡ്മാസ്റ്റർ പിടിയിലായത്  31ന് വിരമിക്കാനിരിക്കെ
May 17, 2025 08:22 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) വടകരയിൽ കൈക്കൂലി കേസിൽ ഹെഡ്മാസ്റ്റർ പിടിയിലായത് 31ന് വിരമിക്കാനിരിക്കെ. പിഎഫ് അക്കൗണ്ടിലെ തുക മാറി കൊടുക്കുന്നതിനു സഹപ്രവർത്തകയിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് വടകര പാക്കയിൽ ജെബി സ്കൂൾ ഹെഡ്മാസ്റ്റർ വടകര മേപ്പയിൽ പുതിയാപ്പ് ഇല്ലത്തുമീത്തൽ ഇ.എം.രവീന്ദ്രനെ (56) വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

ഇയാളിൽനിന്നു 10,000 രൂപയും 90,000 രൂപയുടെ ചെക്കും കണ്ടെടുത്തു. ഇതേ സ്കൂളിലെ അധ്യാപികയാണ് പരാതിക്കാരി. ഇന്നലെ വൈകിട്ട് ഏഴോടെ ലിങ്ക് റോഡ് ജംക്‌ഷനിലാണ് തുക കൈമാറിയത്.

പിഎഫ് അക്കൗണ്ടിൽ നിന്നു 3 ലക്ഷം രൂപ നോൺ‍ റീഫണ്ടബിൾ അഡ്വാൻസായി ലഭിക്കുന്നതിന് അധ്യാപിക മാർച്ച് 28ന് ആണ് അപേക്ഷ നൽകിയത്. ഒരു ലക്ഷം രൂപയാണ് ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടത്. അധ്യാപികയുടെ 2 മാസത്തെ ശമ്പളവും ഹെഡ്മാസ്റ്റർ തടഞ്ഞുവച്ചിരുന്നു.31ന് വിരമിക്കാനിരിക്കെയാണ് അറസ്റ്റ്.

vigilance traps headmaster bribery case days before retirement

Next TV

Related Stories
കോഴിക്കോട് പാലേരിയില്‍ കഞ്ചാവുമായി കോണ്‍ക്രീറ്റ് തൊഴിലാളി പിടിയിൽ

May 17, 2025 11:05 AM

കോഴിക്കോട് പാലേരിയില്‍ കഞ്ചാവുമായി കോണ്‍ക്രീറ്റ് തൊഴിലാളി പിടിയിൽ

കുറ്റ്യാടി പാലേരിയില്‍ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി...

Read More >>
കോഴിക്കോട് ബീച്ചിൽ  നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

May 17, 2025 08:15 AM

കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട് നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ...

Read More >>
കോഴിക്കോട് ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

May 16, 2025 09:43 PM

കോഴിക്കോട് ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ ഓട്ടോറിക്ഷ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

May 16, 2025 09:36 PM

കോഴിക്കോട് കുറ്റ്യാടിയിൽ ഓട്ടോറിക്ഷ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

കുറ്റ്യാടിയിൽ ഓട്ടോറിക്ഷ പാലത്തിന്റെ കൈവരിയിൽ ഇടിച്ച്...

Read More >>
കോഴിക്കോട് വടകരയിൽ അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ പിടിയിൽ

May 16, 2025 09:35 PM

കോഴിക്കോട് വടകരയിൽ അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ പിടിയിൽ

അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ...

Read More >>
Top Stories