പെറ്റമ്മയുടെ ജീവന് 20 രൂപ വിലയോ...? ചോദിച്ച പണം നല്കാൻ വിസമ്മതിച്ചതിന് അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി മകൻ

പെറ്റമ്മയുടെ ജീവന് 20 രൂപ വിലയോ...? ചോദിച്ച പണം നല്കാൻ വിസമ്മതിച്ചതിന് അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി മകൻ
Jul 21, 2025 07:05 AM | By Athira V

ഗുരുഗ്രാം: ( www.truevisionnews.com ) 20 രൂപ നൽകാൻ വിസമ്മതിച്ചതിന് അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി മകൻ. ഹരിയാനയിലെ നൂഹ് ജില്ലയിലുള്ള ജയ്സിങ്പുർ ഗ്രാമത്തിൽ റസിയ (65) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ജംഷദിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നതിങ്ങനെ: ലഹരിക്ക് അടിമയായ ജംഷദ് ശനിയാഴ്ച രാത്രി റസിയയോട് 20 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാൻ റസിയ വിസമ്മതിച്ചു. റസിയ ഉറങ്ങിയതിനുശേഷം ജംഷദ് പണം മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും അവർ ഉണർന്നതോടെ ശ്രമം പാഴായി. ഇതിൽ പ്രകോപിതനായ ജംഷദ് ആദ്യം കല്ലുകൊണ്ട് റസിയയെ ആക്രമിച്ചു.

ഇടിയേറ്റ് കട്ടിലിലേക്ക് വീണ റസിയ നിലവിളിച്ചതോടെ മറ്റ് കുടുംബാംഗങ്ങൾ ഉണരുകയും ഇവരുടെ മരുമകൾ റസിയയെ രക്ഷിക്കാനെത്തുകയും ചെയ്തു. ഇവരെയും ജംഷദ് ആക്രമിച്ചു. തുടർന്നാണ് കോടാലിയെടുത്ത് റസിയയെ വെട്ടിയത്. റസിയ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇതിനുശേഷം മൃതദേഹത്തിനരികിൽ തന്നെ കിടന്ന് ജംഷദ് ഉറങ്ങി. ജംഷദ് ഏറെക്കാലമായി കഞ്ചാവും കറുപ്പും ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. റസിയയുടെ ഭർത്താവ് നാലു മാസം മുമ്പാണ് മരിച്ചത്. അസമിൽനിന്ന് ഹരിയാനയിലേക്ക് വർഷങ്ങൾക്കു മുമ്പ് കുടിയേറിയവരാണ് ഇവർ. റസിയയുടെ നാല് ആൺമക്കളിൽ ഇളയവനാണ് ജംഷദ്.

Son hacks mother to death with axe for refusing to give him money

Next TV

Related Stories
ടച്ചിങ്സ് വീണ്ടും ചോദിച്ചപ്പോൾ നൽകിയില്ല; ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി, പ്രതിയെ പൊലീസ് പിടികൂടി

Jul 21, 2025 09:04 AM

ടച്ചിങ്സ് വീണ്ടും ചോദിച്ചപ്പോൾ നൽകിയില്ല; ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി, പ്രതിയെ പൊലീസ് പിടികൂടി

തൃശൂർ ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ ബാർ ജീവനക്കാരനെ കാത്തിരുന്ന്...

Read More >>
കണ്ണിൽ ചോരയില്ലേ....! പതിനൊന്നുകാരന്റെ മുഖത്തേക്ക് ചാടിക്കടിച്ച് പിറ്റ്ബുൾ, തൊട്ടരികയിൽ ചിരിച്ചുകൊണ്ട് ഉടമ, ദൃശ്യങ്ങള്‍ പുറത്ത്

Jul 21, 2025 07:36 AM

കണ്ണിൽ ചോരയില്ലേ....! പതിനൊന്നുകാരന്റെ മുഖത്തേക്ക് ചാടിക്കടിച്ച് പിറ്റ്ബുൾ, തൊട്ടരികയിൽ ചിരിച്ചുകൊണ്ട് ഉടമ, ദൃശ്യങ്ങള്‍ പുറത്ത്

പതിനൊന്നുകാരന്റെ മുഖത്തേക്ക് ചാടിക്കടിച്ച് പിറ്റ്ബുൾ, തൊട്ടരികയിൽ ചിരിച്ചുകൊണ്ട് ഉടമ, ദൃശ്യങ്ങള്‍...

Read More >>
വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

Jul 21, 2025 07:22 AM

വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ ക്വാർട്ടേഴ്സിൽ മരിച്ച...

Read More >>
ചോക്ലേറ്റുമായി ഒമാനില്‍ നിന്ന് പറന്നെത്തി സൂര്യ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിൽ

Jul 20, 2025 09:28 PM

ചോക്ലേറ്റുമായി ഒമാനില്‍ നിന്ന് പറന്നെത്തി സൂര്യ, കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയിൽ ...

Read More >>
Top Stories

//Truevisionall