കാസർകോട്: ( www.truevisionnews.com ) മഴ കാരണം തിങ്കളാഴ്ചയും അവധി കിട്ടിയെന്ന സന്തോഷത്തിലായിരുന്നു കാസർകോട്ടെ വിദ്യാർഥികൾ. ജില്ലാ കലക്ടറുടെ പേരിൽ പ്രചരിച്ച സമൂഹമാധ്യമ സന്ദേശമായിരുന്നു അതിനു കാരണം. ‘‘റെഡ് അലർട്ട്, ജൂലൈ 21 തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കല്കടർ അവധി പ്രഖ്യാപിച്ചു’’ എന്നാണ് സന്ദേശത്തിൽ ഉണ്ടായിരുന്നത്.
ഇതു പ്രചരിച്ചതോടെ ഒടുവിൽ ശരിക്കുള്ള കല്ക്ടർ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ സംഗതി വ്യാജമാണെന്നും തിങ്കളാഴ്ച അവധിയല്ലെന്നും വ്യക്തമാക്കി. ‘‘കാസർകോട് ജില്ലയിൽ തിങ്കളാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ 21 തിങ്കളാഴ്ച പ്രവൃത്തി ദിവസം ആയിരിക്കും’’–കലക്ടർ അറിയിച്ചു.
.gif)

കനത്തമഴയെ തുടർന്ന് വ്യാഴാഴ്ച മുതൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു, ഞായറാഴ്ച കഴിഞ്ഞ് തിങ്കളും അവധിയാണോയെന്ന് അന്വേഷണങ്ങൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചത്. മുൻ ദിവസങ്ങളിൽ കലക്ടർ അവധി പ്രഖ്യാപിച്ച സന്ദേശത്തിൽ തീയതിയിൽ മാത്രം മാറ്റം വരുത്തിയാണ് മറ്റാരോ വ്യാജ സന്ദേശം പോസ്റ്റു ചെയ്തത്.
'Holiday for all educational institutions in Kasaragod district'; Collector says that message is fake
