സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, പാറയിൽ തങ്ങിനിന്ന് യുവാവ്; വലിച്ച് കയറ്റി നാട്ടുകാർ

സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, പാറയിൽ തങ്ങിനിന്ന് യുവാവ്; വലിച്ച് കയറ്റി നാട്ടുകാർ
Jun 8, 2025 11:12 AM | By Vishnu K

നെടുങ്കണ്ടം: (truevisionnews.com) വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് തമിഴ്നാട് മധുര സ്വദേശിയായ യുവാവ് ഒഴുക്കിൽപ്പെട്ടത്. ഇടുക്കി രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണാൻ എത്തുകയായിരുന്നു. സെൽഫി എടുക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടെങ്കിലും യുവാവ് പാറയിൽ തങ്ങിനിൽക്കുകയായിരുന്നു.

കൂടെ എത്തിയവർ ബഹളം വച്ചതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി എത്തി. യുവാവിന്റെ ശരീരത്തിൽ കയർ കെട്ടി വലിച്ച് കയറ്റി. യുവാവ് തങ്ങി നിന്നതിനു താഴെ വലിയ രണ്ട് കയങ്ങളാണ്.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 12 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. കഴിഞ്ഞ വർഷവും രണ്ട് യുവാക്കൾ ഇവിടെ അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു. മഴ മാറിയതോടെ നിരവധി വിനോദസഞ്ചാരികളാണ് തൂവലിലേക്ക് എത്തുന്നത്. വെള്ളച്ചാട്ടത്തിന് അരികിലേക്ക് പോകരുതെന്ന് കർശന നിർദേശം ഉണ്ട്. ഇത് അവഗണിച്ചാണ് ആളുകൾ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്.

young man fell river taking selfie clinging rock locals pulled him back up

Next TV

Related Stories
ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

Jul 5, 2025 11:10 AM

ചെറിയ പുള്ളിയല്ല.... ! പൊലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയത് പത്തൊൻപത് വർഷം, മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവതി പിടിയിൽ

കട്ടപ്പനയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതി...

Read More >>
പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

Jun 30, 2025 08:27 AM

പടക്കം വിനയായി, കാട്ടാനകളെ തുരത്താൻ പടക്കം കത്തിക്കവെ കൈയിലിരുന്ന് പൊട്ടി; ഗുരുതരപരിക്ക്

കാട്ടാനകളെ തുരത്താനുള്ള പടക്കം കൈയിലിരുന്ന് പൊട്ടി ഗുരുതരമായി...

Read More >>
ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

Jun 26, 2025 03:13 PM

ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി

മാങ്കുളം വലിയ പാറക്കുട്ടിയില്‍ അഴുകിയ മൃതദേഹം...

Read More >>
 കനത്ത മഴ;  ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

Jun 25, 2025 04:27 PM

കനത്ത മഴ; ജില്ലയിൽ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം

ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ...

Read More >>
Top Stories

//Truevisionall