കൊല്ലത്ത് ഗുണ്ടാ വിളയാട്ടം പെരുകുന്നു; ക്രൈം റെക്കോർഡ് കുത്തനെ ഉയർന്നു

കൊല്ലത്ത് ഗുണ്ടാ വിളയാട്ടം പെരുകുന്നു; ക്രൈം റെക്കോർഡ് കുത്തനെ ഉയർന്നു
May 16, 2025 10:43 AM | By VIPIN P V

കൊല്ലം : ( www.truevisionnews.com ) നെഞ്ചിടിപ്പോടെയാണ് കൊല്ലം നഗരം ഓരോ ദിവസവും ഉണരുന്നത്. കുപ്രസിദ്ധ ഗുണ്ടാ നേതാക്കളുടെ വിളനിലമാണ് ഇന്ന് കൊല്ലം ജില്ല. ഇവർക്ക് സഹായികളായി എത്തുന്നതാകട്ടെ പോലീസിൽ നല്ല സ്വാധീനം ഉള്ളവരും.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും, രാഷ്ട്രീയ നേതാക്കളുടെയും തണലിൽ കഴിയുന്ന ഗുണ്ടാ നേതാക്കളെ തൊടാൻ പോലും പലർക്കും പേടിയാണ് എന്നതാണ് അങ്ങാടി പാട്ട്. ഗുണ്ടകൾക്ക് സാമ്പത്തിക സഹായം വരെ ചില രാഷ്ട്രീയ നേതാക്കളിൽ നിന്നും ലഭിക്കുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

പോലീസ് സ്‌റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളാണ് ഗുണ്ടാ നേതാക്കളുടെ പേരിൽ കെട്ടി കിടക്കുന്നതെങ്കിൽ ശിക്ഷ ലഭിച്ചത് വിരലിൽ എണ്ണാവുന്ന കേസുകൾക്ക് മാത്രം.  388 ഓളം പേരാണ് കൊല്ലം ജില്ലയിൽ ഗുണ്ടാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

ഡ്രഗ്സും , മദ്യവും നൽകിയാണ് ഗുണ്ടാസംഘങ്ങൾ ഗാങ് സ്റ്റേഴ്സിനെ ഗുണ്ടാ പ്രവർത്തനത്തിലേക്ക് ക്ഷണിക്കുന്നത്. പിന്നീട് ആവശ്യത്തിന് പണവും, രാജകീയം എന്ന് തോന്നിപ്പിക്കും ആഡംബര കാറുകളും ഇവർക്ക് നൽകുന്നു. പിന്നീട് കൊലവിളിയുമായി അഴിഞ്ഞാടുന്ന ഗുണ്ടകളെയാണ് നമുക്ക് കാണാൻ സാധിക്കുക.

കൊല്ലത്ത് തന്നെ പല പ്രമുഖ ബിസിനസ്സ് മാഫിയകളെയും സഹായിക്കുന്നത് ഈ ഗുണ്ടാ സംഘങ്ങളിൽപ്പെട്ടവരാണ്. ബാർ ഉടമകൾ , പ്രമുഖ ഹോട്ടൽ ബിസിനസ്സ് മാഗ്നറ്റുകൾ , ബിൽഡേഴ്സ് എന്നിവരുടെ നിലനിൽപ്പു പോലും ഈ ഗുണ്ടാ സംഘങ്ങളുടെ നിഴലിലാണ്.

കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 20 ൽ കുറയാതെ കൊലപാതകങ്ങളാണ് കൊല്ലം നഗരത്തിൽ നടന്നുവെന്നാണ് പോലീസ്‌ കണക്കുകൾ. മാത്രമല്ല നൂറിൽ ഏറെ വധശ്രമങ്ങളും നടന്നു. ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ കരുതൽ തടങ്കലിലെടുക്കാനോ , നാടുകടത്താനോ പോലീസിൻ്റെ ഭാഗത്ത് നിന്ന് യാതൊരു വിധ ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് ജില്ലയിൽ ഗുണ്ടാ സംഘങ്ങൾ തഴച്ചു വളരാൻ മൂർച്ച കൂട്ടുന്നത്.

ബസ് റെയിൽവേ സ്‌റ്റേഷനുകൾ, കോളനികൾ , ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് ഗുണ്ടാ ഏറ്റുമുട്ടലുകൾ നടക്കുന്നത്. സംഘങ്ങളായും , ചേരികളായും തിരിഞ്ഞാണ് ഏറ്റുമുട്ടലുകൾ. കൊല്ലം ഓവർ ബ്രിഡ്ജ് കേന്ദ്രീകരിച്ചും , ബീച്ച് കേന്ദ്രീകരിച്ചും അർദ്ധരാത്രിയിൽ ഗുണ്ടാ വിളയാട്ടം നടക്കുന്നതായും പരാതി ഉയരുന്നുണ്ട്.

കാറിൽ മുഖം മൂടി ധരിച്ചെത്തി , സ്ഫോടക വസ്തുക്കൾ എറിഞ്ഞ് വെട്ടി പരുക്കേൽപ്പിച്ചാണ് ഗുണ്ടാ സംഘങ്ങൾ കൊലവെറി നടത്തുന്നത്. ഇത്തരത്തിൽ ഒരു മാസം മുമ്പ് വധശ്രമ കേസിലെ പ്രതിയായ സന്തോഷ് എന്ന ഗുണ്ടാ നേതാവിനെ കൊല്ലം നഗരിയിൽ കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി വെട്ടി പരിക്കേൽപ്പിച്ചു.

മാത്രമല്ല കിളികൊല്ലൂരിൽ പൊറോട്ട നൽകാൻ വൈകിയ സംഭവത്തിൽ കട ഉടമയായ അമൽ കുമാറിനെ ഗുണ്ടാ നേതാവ് മങ്ങാട് നിഖിലേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ച് അവശനാക്കി. മാത്രമല്ല കഴിഞ്ഞ ദിവസം കൊല്ലം ജയിൽ വാർഡനെ ജിം സന്തോഷ് വധക്കേസ് പ്രതി അതുലിൻ്റെ മർദ്ദനമേറ്റ സംഭവവും റിപ്പോർട്ട് ചെയ്തു.

ഇതിനു പുറമെ രാഷ്ട്രീയ നേതാക്കളുടെ വിരലനക്കത്തിനനുസരിച്ച് മാത്രം ചലിക്കുന്ന ഗുണ്ടാ മാഫിയ സാമ്രാജ്യവും കൊല്ലത്തുണ്ട് എന്ന ആരോപണവും ശക്തമാണ്. സർവ്വ പ്രതാപികളായ ഗുണ്ടാ സംഘങ്ങളാണ് ഇവർ. ഇവർക്കെതിരെ വിരലനക്കാൻ പോലീസിന് ഇന്നും ഭയമാണത്രേ.

ജയിലിൽ എത്തപ്പെട്ടാൽ നക്ഷത്ര സൗകര്യങ്ങൾ ലഭിക്കുന്ന വി.ഐ.പി തടവുകാർ ആണ് ഇവർ. ജില്ലയിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഇത്തരത്തിൽ ഗുണ്ടാ സംഘങ്ങളുണ്ട് എന്ന് ആരോപണമുണ്ട്. മാത്രമല്ല ജില്ലയിൽ കുഴൽ പണ കടത്തിലും , സ്വർണ്ണ കടത്തിലും വരെ മാഫിയ സംഘങ്ങളുടെ നിയന്ത്രണമുണ്ടെന്നും ആരോപണം ഉന്നയിക്കുന്നുണ്ട്.

സ്പിരിറ്റ് കടത്തലിലും ഗുണ്ടാ മാഫിയകളുടെ സാന്നിധ്യം പ്രകടമാണ്. ചുരുക്കത്തിൽ ഗുണ്ടാ മാഫിയകളുടെ സാമ്രാജ്യമായി കൊല്ലം നഗരം മാറിയിരിക്കുമ്പോൾ പൊലീസ് കൈയ്യും കെട്ടി നോക്കി നിൽക്കുകയാണോ എന്ന ചോദ്യം ഉയരുന്നുണ്ട്.

Gang activity increasing Kollam crime record has risen sharply

Next TV

Related Stories
മെയ് 15 കുടുംബ ദിനം; പരസ്പര ബന്ധമില്ലാതവരുടെ കൂടാരമാണോ നിങ്ങളുടെ കുടുംബം?

May 14, 2025 01:41 PM

മെയ് 15 കുടുംബ ദിനം; പരസ്പര ബന്ധമില്ലാതവരുടെ കൂടാരമാണോ നിങ്ങളുടെ കുടുംബം?

സ്നേഹബന്ധങ്ങളാൽ കെട്ടുപിണഞ്ഞ ഒരു സാമൂഹ്യ കൂട്ടായ്മയാണ്...

Read More >>
വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

May 8, 2025 08:39 PM

വിശപ്പടക്കാൻ ഇതും ഭക്ഷണം; കടലാമകളെ പച്ചയ്ക്ക് കഴിക്കുന്ന ഒരു കൂട്ടം ജനത

ഇസ്രായേൽ പലസ്‌തീൻ യുദ്ധത്തിന്റെ ഭാഗമായി മാനവിക...

Read More >>
ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

May 8, 2025 05:23 PM

ഓപ്പറേഷൻ സിന്ദൂർ ആക്രമണം വിശദമാക്കിയ ആ രണ്ട് വനിതകൾ ആരെല്ലാം ?

ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ച കേണൽ സോഫിയ ഖുറീഷി വ്യോമിക സിംഗ്...

Read More >>
Top Stories