ബാലുശ്ശേരി: ( www.truevisionnews.com ) ബാലുശ്ശേരി കോക്കല്ലൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉള്ളിയേരി സ്വദേശി മുഹമ്മദ് ഫാസിൽ ആണ് മരിച്ചത്. കോക്കല്ലൂർ പാറക്കുളത്ത് ഇന്ന് രാവിലെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നു വന്ന ലോറി, ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റ് ബൈക്കിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മൊടക്കല്ലൂർ എംഎംസിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: കാസിം
Accident Bike and lorry collide Balussery Kozhikode Youth dies tragically
