ചെന്നൈ:(truevisionnews.com) തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പ്രഭാത നടത്തതിനിടെ തളർച്ച അനുഭവപ്പെട്ടു എന്നാണ് ആശുപത്രിയുടെ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നത്.
രാവിലെ പത്തു മണിക്ക് ഡിഎംകെ ആസ്ഥാനത്തെത്തി മുൻ മന്ത്രി അൻവർ രാജയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പി.ശണ്‍മുഖവമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അതിനു ശേഷമാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹത്തെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജലവിഭവ മന്ത്രി ദുരൈ മുരുകൻ അറിയിച്ചു.
Tamil Nadu Chief Minister MK Stalin admitted to Apollo Hospital in Chennai following unwellness
