തിരുവനന്തപുരം:(truevisionnews.com) മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ. നമ്മുടെയൊക്കെ കാലഘട്ടത്തിൽ ജീവിച്ച ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. വളരെ താഴെ തട്ടിൽ നിന്നും പ്രവർത്തനം തുടങ്ങി പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ എത്തി മുഖ്യമന്ത്രി എന്ന പദവി വരെ ഉയർന്നു.
കൈവെച്ച മേഖലകളിൽ ഒക്കെ തന്റെ ആകർഷത്തെ മുറുകെ പിടിച്ചു കൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ പ്രവർത്തനം കാണുവാൻ സാധിക്കുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലക്കും കേരള മുഖ്യമന്ത്രി എന്ന നിലക്കും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഓരോരുത്തരും കണ്ടതാണ് . സാധാരണക്കാരോട് വളരെ ചേർന്ന് നിൽക്കുന്ന പ്രവർത്തനമാണ് വി എസിന്റേത്. രാഷ്ട്രീയമായി എതിർപ്പുകൾ ഉണ്ടായിരിക്കാം പക്ഷേ കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലക്ക് ഏറെ ആദരങ്ങൾ നേടിയെടുത്ത ഒരു വ്യക്തിത്വം ആയിരുന്നു അദ്ദേഹത്തിന്.
.gif)

അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും അവരുടെ പാർട്ടിക്കും അദ്ദേഹത്തിന്റെ അനുയായികൾക്കും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പാർട്ടിക്കും അനുയായികൾക്കും ഉണ്ടായ വേദനയിൽ പങ്കുചേരുകയും, ആദരാഞ്ജലികൾ അർപ്പിക്കുകായും ചെയ്യുന്നുവെന്ന് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു.
Syed Sadikali Shihab Thangal condoles the demise of former Chief Minister VS Achuthanandan
