'മലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ....പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്'; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

'മലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ....പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്'; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
May 15, 2025 10:32 AM | By Athira V

കണ്ണൂർ : ( www.truevisionnews.com ) മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്‌-സി.പി.എം സംഘർഷത്തിൽ പ്രവർത്തകർക്കെതിരെ കേസെടുത്തതിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.

'മലപ്പട്ടത്ത് ഞങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ടത്രേ; പേടിച്ചൂന്ന് പിണറായിയോട് പറഞ്ഞേക്ക്' -കെ. സുധാകരൻ എം.പിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഇന്നലെ യൂത്ത് കോൺഗ്രസ്‌ പദയാത്രക്കിടെ മലപ്പട്ടത്തുണ്ടായ സംഘർഷത്തിൽ 50 യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെയും 25 സി.പി.എം പ്രവർത്തകർക്കെതിരെയും മയ്യിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. മലപ്പട്ടത്ത് അക്രമം അഴിച്ചുവിട്ടത് സി.പി.എമ്മുകാരാണെന്നും, സി.പി.എം അക്രമികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് വിമർശിക്കുന്നു.

സി.പി.എം കോട്ടയായ മലപ്പട്ടത്ത് കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം തകർത്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ ജ​നാ​ധി​പത്യ അ​തി​ജീ​വ​ന യാ​ത്ര നടത്തിയത്. കാൽനട ജാഥ സി.​പി.​എം മ​ല​പ്പ​ട്ടം ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫി​സി​നു മു​ന്നി​ലെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ കു​പ്പി​യും ക​ല്ലും പ​ര​സ്പ​രം എ​റി​യു​ക​യാ​യി​രു​ന്നു.

ഇ​രു കൂ​ട്ട​രും ഏ​റ്റു​മു​ട്ടാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ പൊ​ലീ​സ് ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​ക​രെ മാ​റ്റി. എ​ന്നാ​ൽ, സ​മ്മേ​ള​നം അ​വ​സാ​നി​ച്ച് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പോ​കാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ വീ​ണ്ടും സം​ഘ​ർ​ഷ​മു​ണ്ടാ​യി. ഇ​തി​ൽ ഒ​രു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്കേ​റ്റു.

അടുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെ ഇന്നലെ രാത്രി വീണ്ടും തകർത്തിരുന്നു. സ്തൂപം തകർത്തത് സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.


rahulmankootathil facebook post

Next TV

Related Stories
കണ്ണൂരിൽ കഞ്ചാവ് സിഗിരറ്റ് വലിക്കുന്നതിനിടെ യുവാവ് പിടിയിൽ

May 15, 2025 11:12 AM

കണ്ണൂരിൽ കഞ്ചാവ് സിഗിരറ്റ് വലിക്കുന്നതിനിടെ യുവാവ് പിടിയിൽ

കഞ്ചാവ് സിഗിരറ്റ് വലിക്കുന്നതിനിടെ മലപ്പുറം തിരൂര്‍ സ്വദേശി...

Read More >>
'ഏത് വാഴയാ കേരളത്തിന്റെ ആഭ്യന്തരമന്ത്രി, നിന്റെയൊക്കെ ആഭ്യന്തര വാഴക്ക് എഫ്.ഐ.ആർ എടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ..?' -രാഹുൽ മാങ്കൂട്ടത്തിൽ

May 14, 2025 11:42 PM

'ഏത് വാഴയാ കേരളത്തിന്റെ ആഭ്യന്തരമന്ത്രി, നിന്റെയൊക്കെ ആഭ്യന്തര വാഴക്ക് എഫ്.ഐ.ആർ എടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടോ..?' -രാഹുൽ മാങ്കൂട്ടത്തിൽ

ഇടതുപക്ഷത്തിന്റെ 'വ്യാജൻ' വിളിയിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ...

Read More >>
 കണ്ണൂർ മലപ്പട്ടത്ത് കോണ്‍ഗ്രസ് രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു

May 14, 2025 10:44 PM

കണ്ണൂർ മലപ്പട്ടത്ത് കോണ്‍ഗ്രസ് രക്തസാക്ഷി സ്തൂപം വീണ്ടും തകര്‍ത്തു

കണ്ണൂർ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്തൂപം വീണ്ടും...

Read More >>
സിപിഎം അഴിഞ്ഞാട്ടം അടിയന്തരമായി അവസാനിപ്പിക്കണം; മലപ്പട്ടം സംഘർഷത്തിൽ സണ്ണി ജോസഫ്

May 14, 2025 10:09 PM

സിപിഎം അഴിഞ്ഞാട്ടം അടിയന്തരമായി അവസാനിപ്പിക്കണം; മലപ്പട്ടം സംഘർഷത്തിൽ സണ്ണി ജോസഫ്

മലപ്പട്ടം സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്...

Read More >>
Top Stories










Entertainment News