വീട്ടിലേക്കു വീണ ക്രിക്കറ്റ് ബോള്‍ തിരികെ കൊടുത്തില്ല; അധ്യാപകന്റെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

വീട്ടിലേക്കു വീണ  ക്രിക്കറ്റ് ബോള്‍ തിരികെ കൊടുത്തില്ല; അധ്യാപകന്റെ മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്
May 15, 2025 07:23 PM | By Athira V

ബെംഗളൂരു: ( www.truevisionnews.com ) കളിക്കുന്നതിനിടെ വീട്ടിലേക്കുവന്ന ക്രിക്കറ്റ് ബോള്‍ തിരികെ കൊടുത്തില്ലെന്നാരോപിച്ച് പ്രൈമറി സ്‌കൂള്‍ അധ്യാപകന്റെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച് 21-കാരന്‍. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലാണ് സംഭവം.

36-കാരനായ രാമപ്പ പുജാരിക്കാണ് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ 21-കാരനായ പവന്‍ ജാദവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അധ്യാപകന്റെയും യുവാവിന്റെയും വീടുകള്‍ ഒരേ പ്രദേശത്താണ്. ചൊവ്വാഴ്ച പവന്‍ ജാദവ് ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് രാമപ്പ പുജാരിയുടെ വീട്ടിലേക്ക് പോയി. പന്തെടുക്കാന്‍ ചെന്നപ്പോൾ, പന്ത് ഇവിടേക്ക് വന്നില്ലെന്ന് രാമപ്പ പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനു ശേഷം പുറത്തുപോയി തിരികെ വന്ന പവന്‍ പൊട്ടിയ ബിയര്‍ ബോട്ടിലും കത്തിയും ഉപയോഗിച്ച് അധ്യാപകനെ ആക്രമിക്കുകയായിരുന്നു.

മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ അധ്യാപകന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

cricket ball youth attack teacher injured

Next TV

Related Stories
അവിചാരിതം; ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം

Jul 23, 2025 11:18 AM

അവിചാരിതം; ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊളാലയിൽ ബേക്കറിയിലേക്ക് വളം നിറച്ച ലോറി ഇടിച്ചുകയറി മൂന്ന് പേർ...

Read More >>
ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

Jul 22, 2025 07:10 PM

ഭർത്താവിനോട് ചോദിച്ചത് അറംപറ്റി....! 'ഞാന്‍ വീണാല്‍ നിങ്ങള്‍ എന്നെ രക്ഷിക്കുമോ'; പിന്നാലെ നാലാം നിലയില്‍നിന്ന് വീണ് യുവതി മരിച്ചു

അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാംനിലയിലെ ടെറസില്‍നിന്ന് വീണ് യുവതി...

Read More >>
ഡോക്ടറെ കാണാൻ കാത്തിരിക്കണം, റിസപ്ഷനിസ്റ്റിനെ മർദ്ദിച്ച് രോഗിയുടെ കൂട്ടിരിപ്പിന് വന്നയാൾ, പ്രതിക്കായി തെരച്ചിൽ

Jul 22, 2025 05:55 PM

ഡോക്ടറെ കാണാൻ കാത്തിരിക്കണം, റിസപ്ഷനിസ്റ്റിനെ മർദ്ദിച്ച് രോഗിയുടെ കൂട്ടിരിപ്പിന് വന്നയാൾ, പ്രതിക്കായി തെരച്ചിൽ

മാഹാരാഷ്ട്രയിലെ താനെയില്‍ ആശുപത്രി റിസപ്ഷനിസ്റ്റിന് ക്രൂരമായ മർദ്ദനം....

Read More >>
കേസ് ഒതുക്കിത്തീര്‍ക്കാം; ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ, അറസ്റ്റ്

Jul 22, 2025 04:13 PM

കേസ് ഒതുക്കിത്തീര്‍ക്കാം; ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ, അറസ്റ്റ്

ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങി പൊലീസ് ഉദ്യോഗസ്ഥ,...

Read More >>
Top Stories

//Truevisionall