രക്തം വാര്‍ന്നു, തലക്കേറ്റ പരിക്ക് മരണകാരണം; സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊന്ന ഐവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

രക്തം വാര്‍ന്നു, തലക്കേറ്റ പരിക്ക് മരണകാരണം; സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊന്ന ഐവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
May 15, 2025 08:01 PM | By Anjali M T

കൊച്ചി:(truevisionnews.com) സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊന്ന ഐവിന്‍ എന്ന യുവാവിന്‍റെ മരണ കാരണം തലക്കേറ്റ പരുക്കെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത് തലക്കേറ്റ പരിക്കും ശരീരത്തില്‍ നിന്ന് രക്തം വാര്‍ന്നു പോയതുമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഐവിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നല്‍കിയിട്ടുണ്ട്. സിഐഎസ്എഫ് സൗത്ത് സോൺ ഡിഐജി ആണ് നടപടി എടുത്തത്. സംഭവം മുതിർന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥർ അന്വേഷിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. പൊലീസ് അന്വേഷണത്തിൽ പൂർണ്ണമായും സഹകരിക്കുമെന്നും സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അങ്കമാലി തുറവൂർ സ്വദേശി ഐവിൻ ജിജോയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നെടുമ്പാശ്ശേരിയിൽ സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിലെ ഷെഫായ ഐവിൻ രാത്രി വീട്ടിൽ നിന്ന് കാറിൽ ജോലിക്ക് ഇറങ്ങിയതായിരുന്നു. തോമ്പ്ര റോഡിലെ ഇടവഴിയിൽ എതിരെ വന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വാഹനം ഐവിന്റെ കാറിൽ ഉരസി. വണ്ടി നിർത്തി ഐവിൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.

കാറ് മുന്നോട്ട് എടുക്കാൻ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ വേണ്ട പൊലീസ് വരട്ടെ എന്ന് പറഞ്ഞ് ഐവിൻ കാറിന് മുന്നിൽ ഇരുന്നു. ഫോണിൽ വീഡിയോ ചിത്രീകരിക്കാനും തുടങ്ങി. ഇതോടെ കാർ പെട്ടന്ന് മുന്നോട്ട് എടുത്ത ഉദ്യോഗസ്ഥർ ബോണറ്റിൽ തൂങ്ങി കിടന്ന ഐവിനെ ഇട റോഡിലൂടെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയി. നായിത്തോട് കപ്പേള റോഡിൽ കാർ ബ്രേക്ക്‌ ഇട്ടതോടെ തെറിച്ച് വീണ ഐവിന്റെ ദേഹത്തുകൂടെ കാർ കയറ്റി ഇറക്കി. 20 മീറ്ററോളം ഐവിനെ വലിച്ചിഴച്ചു കൊണ്ടുപോയി. സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്.

ivin murdercase postmortem report out

Next TV

Related Stories
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

Jul 25, 2025 04:38 PM

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ...

Read More >>
കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

Jul 25, 2025 08:12 AM

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയിൽച്ചാടി, വ്യാപക തിരച്ചിൽ

Jul 25, 2025 07:51 AM

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയിൽച്ചാടി, വ്യാപക തിരച്ചിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദ ചാമി...

Read More >>
അശ്ലീലപ്രദര്‍ശനം, വിമാനത്തിൽ കുട്ടികൾക്ക് കൺമുന്നിൽ ലൈംഗികബന്ധം; ദമ്പതിമാർ അറസ്റ്റിൽ

Jul 24, 2025 07:57 PM

അശ്ലീലപ്രദര്‍ശനം, വിമാനത്തിൽ കുട്ടികൾക്ക് കൺമുന്നിൽ ലൈംഗികബന്ധം; ദമ്പതിമാർ അറസ്റ്റിൽ

വിമാനത്തിൽ കുട്ടികൾക്ക് കൺമുന്നിൽ ലൈംഗികബന്ധം; ദമ്പതിമാർ...

Read More >>
പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിക്ക് പിന്നാലെയെത്തി കെട്ടിപ്പിടിച്ചു, ചുംബിച്ചു; ലെെം​ഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

Jul 24, 2025 07:32 PM

പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിക്ക് പിന്നാലെയെത്തി കെട്ടിപ്പിടിച്ചു, ചുംബിച്ചു; ലെെം​ഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരുവില്‍ 18-കാരിയായ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ്...

Read More >>
Top Stories

Entertainment News

//Truevisionall