പരിയാരം (കണ്ണൂർ): ( www.truevisionnews.com ) കഞ്ചാവ് സിഗിരറ്റ് വലിക്കുന്നതിനിടെ മലപ്പുറം തിരൂര്‍ സ്വദേശി പിടിയില്‍. തിരൂര്‍ ചെറിയമുണ്ടം തലക്കടത്തൂര്‍ ചേലാട്ട് വീട്ടില്‍ സി.ഹരിലാല്‍(29)നെയാണ് പരിയാരം എസ്.ഐ സി.സനീത് പിടികൂടിയത്.

ഇന്നലെ ഉച്ചക്ക് 12.30 ന് പീരക്കാംതടം അണ്ടര്‍ ബ്രിഡ്ജിന് സമീപത്തുവെച്ച് കഞ്ചാവ് നിറച്ച് സിഗിരറ്റ് വലിച്ചുകൊണ്ടിരിക്കെയാണ് ഇയാള്‍ പോലീസ് പിടിയിലായത്. ഗ്രേഡ് എ.എസ്.ഐ സുരേഷ്, സി.പി.ഒ രജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Youth arrested while smoking ganja Kannur
