(truevisionnews.com) കാസര്‍കോട് പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പടന്ന വടക്കേപ്പുറത്തെ ദിവാകരനാണ് മരിച്ചത്. 63 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ പുഴയില്‍ വലയെറിഞ്ഞു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കേരള- കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (29/06/2025) മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ട്.
.gif)

ഇന്ന് കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Fisherman dies after canoe capsizes Kasaragod's Padanna.
