തിരുവനന്തപുരം: ( www.truevisionnews.com ) ബാലരാമപുരത്ത് രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. സ്കൂട്ടർ മിനി ലോറിയിൽ ഇടിച്ചും ബൈക്ക് മതിലിടിച്ചുമാണ് അപകടമുണ്ടായത്. മിനി ലോറിയിലിടിച്ചായിരുന്നു സ്കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചത്.പെരുമ്പഴുതൂർ സ്വദേശികളായ അഖിൽ (22) , സാമുവൽ (22)എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. 19 കാരനായ അഭിന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്ക് മതിലിലിൽ ഇടിച്ചാണ് ഒരാള്‍ മരിച്ചത്. ബൈക്ക് യാത്രികനായ മനോജ് (26) ആണ് മരിച്ചത്.
three people died two accidents balaramapuram
