കൊച്ചി : ( www.truevisionnews.com ) നെടുമ്പാശേരിയില്‍ കൊല്ലപ്പെട്ട ഐവിന്‍ ജിജോ അപകടത്തിന് മുന്‍പ് ഇരയായത് ക്രൂര മര്‍ദ്ദനത്തിന്. ഐവിന്റെ മുഖത്ത് പ്രതികള്‍ മര്‍ദിച്ചു. മര്‍ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്നു. ശരീരത്തില്‍ പലയിടത്തും മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.

ഐവിന്റെ കൈയിലും ജനനേന്ദ്രിയത്തിലും ഗുരുതര പരുക്കുകള്‍ ഉണ്ട്. ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് കൊലപാതകം എന്നാണ് സൂചന. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂര കൊലപാതകത്തില്‍ കലാശിച്ചത്. തുറവൂര്‍ സ്വദേശിയാണ് ഐവിന്‍ ജിജോ. കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരായ എസ് ഐ വിനയ്കുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഐവിന്‍ ജിജോയെ കാറിന്റെ ബോണറ്റില്‍ ഇടിച്ചിട്ട് പ്രതികള്‍ യാത്ര ചെയ്തത് ഒരു കിലോമീറ്ററോളം. രാത്രി 11 മണിയോടെ കാലടി തോബ്ര റോഡിലാണ് ഹോട്ടല്‍ ഷെഫായ ഐവിന്‍ ജിജോയും- CISF ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നത്. ഇതിനിടയിലാണ് ഉദ്യോഗസ്ഥര്‍ ഐവിനെ കാര്‍ ഇടിപ്പിച്ചത്.
ഇടിയുടെ ആഘാതത്തില്‍ യുവാവ് CISF ഉദ്യോഗസ്ഥരുടെ കാറിന്റെ ബോണറ്റില്‍ അകപ്പെട്ടു. വാഹനം നിര്‍ത്താത്തെ ഐവിനുമായി CISF ഉദ്യോഗസ്ഥര്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചു. ഒടുവില്‍ നായത്തോടുള്ള ഇടവഴിയില്‍ ഉപേക്ഷിച്ച് കടന്ന് കളയാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടാണ് പ്രതികളില്‍ ഒരാളെ പിടിച്ചത്.
ഐവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളുമായി തര്‍ക്കിക്കുന്ന വീഡിയോ ഐവിന്‍ സ്വന്തം മൊബൈലില്‍ പകര്‍ത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമതിയാണ് കേസ് എടുത്തിരിക്കുന്നത്. കൊടും ക്രൂരകൃത്യം നടത്തിയ CISF ഉദ്യോഗസ്ഥര്‍ ക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും.
ivin jijo brutally beaten before accident
