കുട്ടികളെ ശ്രദ്ധിക്കൂ ... സ്കൂൾ തുറന്ന്​ രണ്ടാഴ്ച പുസ്തകം അടച്ചുവെച്ച്​ പഠനം

കുട്ടികളെ ശ്രദ്ധിക്കൂ ...  സ്കൂൾ തുറന്ന്​ രണ്ടാഴ്ച പുസ്തകം അടച്ചുവെച്ച്​ പഠനം
May 15, 2025 08:32 AM | By Susmitha Surendran

തി​രു​വ​ന​ന്ത​പു​രം: (truevisionnews.com) സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന്​ തു​റ​ന്നാ​ൽ ര​ണ്ടാ​ഴ്ച പാ​ഠ​പു​സ്ത​ക​ങ്ങ​ൾ മാ​റ്റി​വെ​ച്ചു​ള്ള പ​ഠ​നം. ല​ഹ​രി ഉ​പ​യോ​ഗം, വാ​ഹ​ന ഉ​പ​യോ​ഗം, അ​ക്ര​മ​വാ​സ​ന ത​ട​യ​ൽ, പ​രി​സ​ര ശു​ചി​ത്വം, വ്യ​ക്തി​ശു​ചി​ത്വം, വൈ​കാ​രി​ക നി​യ​ന്ത്ര​ണം ഇ​ല്ലാ​യ്മ, പൊ​തു​മു​ത​ൽ ന​ശീ​ക​ര​ണം, ആ​രോ​ഗ്യ പ​രി​പാ​ല​നം, നി​യ​മ ബോ​ധ​വ​ത്​​ക​ര​ണം, മൊ​ബൈ​ൽ ഫോ​ണി​നോ​ടു​ള്ള അ​മി​താ​സ​ക്തി, ഡി​ജി​റ്റ​ൽ ഡി​സി​പ്ലി​ൻ, ആ​രോ​ഗ്യ​ക​ര​മ​ല്ലാ​ത്ത സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രി​ക്കും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​ദ്യ​പാ​ഠ​ങ്ങ​ൾ.

ഒ​ന്നു മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലും ഈ ​പ​ഠ​ന​മു​ണ്ടാ​കും. ശേ​ഷം ജൂ​ലൈ 18 മു​ത​ൽ ഒ​രാ​ഴ്ച​യും ക്ലാ​സെ​ടു​ക്കും. ഇ​തി​നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പൊ​തു മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കു​ന്ന​താ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. പൊ​ലീ​സ്, എ​ക്‌​സൈ​സ്, ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ, സോ​ഷ്യ​ൽ ജ​സ്റ്റി​സ്, എ​ൻ.​എ​ച്ച്.​എം, വി​മ​ൻ ആ​ൻ​ഡ്​ ചൈ​ൽ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ്, എ​സ്.​സി.​ഇ.​ആ​ർ.​ടി, കൈ​റ്റ്, എ​സ്.​എ​സ്.​കെ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ക്ലാ​സ്. വി​ദ്യാ​ർ​ഥി​ക​ളി​​ൽ അ​ക്ര​മ​വാ​സ​ന, ല​ഹ​രി ഉ​പ​യോ​ഗം എ​ന്നി​വ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക്ലാ​സു​ക​ൾ.

സ്‌​കൂ​ളി​ൽ മെ​ന്റ​റി​ങ്​ ശ​ക്തി​പ്പെ​ടു​ത്തി മെ​ന്‍റ​ർ​മാ​ർ നി​ര​ന്ത​രം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്ത​ണ​മെ​ന്നും ഡ​യ​റി സൂ​ക്ഷി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ലെ സൗ​ഹൃ​ദ​ക്ല​ബു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തി ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ർ​ക്ക്​ നാ​ലു​ ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കി.

ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത​ക്കെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണം, ടെ​ലി കോ​ൺ​ഫ​റ​ൻ​സി​ങ്, പ​രീ​ക്ഷ​പ്പേ​ടി എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജൂ​ൺ ര​ണ്ടി​ന് ആ​ല​പ്പു​ഴ ക​ല​വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.


Studying books closed two weeks after school opened

Next TV

Related Stories
ഹോളോബ്രിക് കയറ്റിവന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടാഴ്ചയായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു

May 14, 2025 05:07 PM

ഹോളോബ്രിക് കയറ്റിവന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ടാഴ്ചയായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു

അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ...

Read More >>
Top Stories