അപകടം, കോഴിക്കോട് കുറുവങ്ങാട് പന മുറിക്കുന്നതിനിടെ പന ദേഹത്ത് വീണ് വയോധികന്‍ മരിച്ചു

അപകടം, കോഴിക്കോട് കുറുവങ്ങാട് പന മുറിക്കുന്നതിനിടെ പന ദേഹത്ത് വീണ് വയോധികന്‍ മരിച്ചു
May 14, 2025 12:20 PM | By VIPIN P V

കുറുവങ്ങാട്(കോഴിക്കോട്): ( www.truevisionnews.com ) പന മുറിക്കുന്നതിനിടെ പന ദേഹത്ത് വീണ് വയോധികന്‍ മരിച്ചു. കുറുവങ്ങാട് വട്ടാങ്കണ്ടി ബാലന്‍ നായര്‍ (75) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. വീട്ടുപറമ്പിലെ പന മുറിക്കുന്നതിനിടെയാണ് അപകടം.

തൊഴിലാളികള്‍ പന മുറിക്കുന്നതിനിടെ വീട്ടുമടസ്ഥനായ ബാലന്‍ നായരുടെ ദേഹത്തേക്ക് പനയുടെ മുകള്‍ ഭാഗം വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പന എടുത്തുമാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ നടത്തി. ഇതിനിടെ വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയിരുന്നു.

തുടര്‍ന്ന് സേനയുടെ ആംബുലന്‍സില്‍ ബാലന്‍ നായരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Accident Elderly man dies after palm tree falls him while cutting palm trees Kuruvangad Kozhikode

Next TV

Related Stories
കോഴിക്കോട്ടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിൻ്റെ മൃതദേഹം  പുഴയിൽ കണ്ടെത്തി

May 14, 2025 02:10 PM

കോഴിക്കോട്ടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട്ടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിൻ്റെ മൃതദേഹം കല്ലായി പുഴയിൽ കണ്ടെത്തി...

Read More >>
Top Stories