കാസർഗോഡ് വീരമല കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ; അപകടത്തിൽപ്പെടാതെ യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി

 കാസർഗോഡ് വീരമല കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ; അപകടത്തിൽപ്പെടാതെ യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി
Jul 23, 2025 12:02 PM | By SuvidyaDev

കാസർഗോഡ്: ( www.truevisionnews.com ) കാസർഗോഡ് വീരമലക്കുന്നിടിഞ്ഞ് നാഷണൽ ഹൈവേ 66 ൽ വീണ്ടും മണ്ണിടിച്ചിൽ. നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് സംഭവം . എൻഎച്ച് 66 ലെ മേഘ കൺസഷൻ കമ്പനി നിർമ്മാണം നടത്തുന്ന ഹൈവേയിലേക്കാണ് മണ്ണിടിച്ചിലുണ്ടായത് .വിരമലക്കുന്ന് ജില്ലാ കളക്ടർ കെ ഇൻശേഖർ ഐ എ സ്‌ അതീവ ജാഗ്രത നിർദേശം നൽകി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥലത്താണ് ഇന്ന് 10.40 തോടെ അപകടമുണ്ടായത്

ദേശീയപാതയിലേക്ക് കല്ലും മണ്ണും പതിച്ചത് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യമുണ്ടാക്കി. അപകടത്തിൽപ്പെടാതെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു . ദേശീയപാതയിൽ ഇപ്പോൾ പാറയും മണ്ണും നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണുള്ളത് .ദേശീയപാത നിർമ്മാണത്തിലിരിക്കെ, മഴ ശക്തമായതോടെ വീരമലക്കുന്നിടിഞ്ഞത് പ്രദേശവാസികളിലും യാത്രാക്കാരിലും ആശങ്ക സൃഷ്ടിച്ചു.

അപകടസാധ്യത പരിഗണിച്ച് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നിർമ്മാണ കമ്പനി ഇവിടെ വെളിച്ചവും നിരീക്ഷണത്തിനായി ജീവനക്കാരെയും ഏർപ്പെടുത്തിയിരുന്നു.ദേശീയപാത നിർമ്മാണത്തിലെ അപാകത പരിശോധിക്കാൻ നിയോഗിച്ച ഉന്നതതല സംഘം വീരമല സന്ദർശിച്ചെങ്കിലും കാര്യമായ പരിശോധന നടത്താതെ മടങ്ങി. അതേസമയം, മന്ത്രി എ.കെ. ശശീന്ദ്രൻ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും, ദേശീയപാതയിലെ ഗതാഗതം ഉടൻ പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

Kasaragod Veeramalakkunni collapses, causing another landslide on National Highway 66

Next TV

Related Stories
ക്രൂരതയാൽ മടങ്ങുന്നു .....വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം അല്പസമയത്തിനകം

Jul 23, 2025 05:46 PM

ക്രൂരതയാൽ മടങ്ങുന്നു .....വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം അല്പസമയത്തിനകം

വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി; സംസ്കാരം...

Read More >>
ശരീരത്തിൽ പാടുകൾ, വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

Jul 23, 2025 02:32 PM

ശരീരത്തിൽ പാടുകൾ, വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം പുരോഗമിക്കുന്നു

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം...

Read More >>
വീട്ടിൽ തർക്കം, പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റിൽ

Jul 23, 2025 02:19 PM

വീട്ടിൽ തർക്കം, പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയിൽ....

Read More >>
ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 23, 2025 01:31 PM

ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം

കരുവാറ്റയിൽ വൈദ്യുതി പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളി...

Read More >>
Top Stories

//Truevisionall