കോഴിക്കോട്: (truevisionnews.com) പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള പശ്ചാത്തലത്തില്‍ കോഴിക്കോട് ഡ്രോണ്‍ പറത്തുന്നതിനും പടക്കം പൊട്ടിക്കുന്നതിനും നിരോധനം. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ജില്ലാ കളക്ടറാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതിനാണ് നിരോധനം. പടക്കങ്ങള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവയുടെ വിൽപന, വാങ്ങൽ, ഉപയോഗം എന്നിവയും നിരോധിച്ചു.
Ban flying drones bursting firecrackers Kozhikode
