തിരുവനന്തപുരം: ( www.truevisionnews.com ) മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിവാഹ വാർഷിക ദിനത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി മകൻ. ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികമാണെന്ന് പറഞ്ഞുകൊണ്ടാണ് വി എ അരുൺ കുമാറിന്റെ കുറിപ്പ്. 'പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ…' എന്ന് അദ്ദേഹം കുറിച്ചു. 1967-ലാണ് ആലപ്പുഴ മുല്ലയ്‌ക്കൽ നരസിംഹപുരം കല്യാണമണ്ഡപത്തിൽവെച്ച് വി എസ് അച്യുതാനന്ദനും കെ വസുമതിയും വിവാഹിതരായത്.
അരുൺ കുമാറിന്റെ കുറിപ്പ്
.gif)

വർഷങ്ങൾ!
ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം..
പ്രതിസന്ധികൾ സമ്മാനിക്കുന്ന വേദനകൾക്കിടയിലും സ്നേഹത്തിന്റെ ഉണർത്തുകൾ, പ്രതീക്ഷകൾ...
വി എസിന്‍റെ ജീവിതവും വിവാഹവും
1967 ജൂലായ് 18 നായിരുന്നു വിഎസിന്റെയും വസുമതിയുടെയും വിവാഹം. ആലപ്പുഴ നരസിംഹ റാവു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടന്നത്. കല്യാണത്തിന് മുഹൂര്‍ത്തമോ സദ്യയോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. പരസ്പരം ഒരു പൂമാല ചാര്‍ത്തി വസുമതിയുടെ കൈ പിടിച്ചു നടന്നു. പിറ്റേന്നു നേരംപുലർന്നതും മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി പുതുമണവാളൻ നിയമസഭാസമ്മേളനത്തിനായി തിരുവനന്തപുരത്തേക്കു വണ്ടികയറിയതും പിന്നീടുള്ള ചരിത്രവും കേരളത്തിന് മനഃപാഠമാണ്. വി എസിന്‍റെ ജീവിതത്തിൽ പിന്നീടെന്നും വസുമതി വലിയ കരുത്തായിരുന്നു.
രാഷ്ട്രീയതാൽപര്യമൊന്നുമില്ലാതെ, കേരളത്തിന്‍റെ പ്രിയ സഖാവിനെ സ്നേഹിച്ചും പരിചരിച്ചും വസുമതി ഒപ്പം നിന്നു. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നു ഹെഡ് നഴ്സായി വിരമിക്കും വരെയും ശേഷവും വി എസിന്റെ രാഷ്ട്രീയ കയറ്റിറക്കങ്ങളുടെ അണിയറയിലെ നിശബ്ദ സാക്ഷിയാണ് വസുമതി. സന്തോഷ സൂചകമായി ഒരു പായസത്തിനപ്പുറം വിവാഹ വാർഷികത്തിൽ വലിയ ആഘോഷങ്ങളൊന്നും ഇരുവർക്കും താത്പര്യമുണ്ടായിരുന്നില്ല. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു.
ആശുപത്രിയിൽ ചികിത്സ തുടരുന്നു
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലാണ് വിഎസ്. കഴിഞ്ഞ മാസം 23 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന വി എസ് വെന്റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്. 102 വയസുളള വി എസ് അച്യുതാനന്ദൻ ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു.
Today is VS's wedding anniversary Despite the pain brought by crises the awakenings of love and hopes V A Arunkumar facebook post
