കണ്ണൂർ: ( www.truevisionnews.com ) കണ്ണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപമായാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പഴയങ്ങാടി ഭാഗത്തുനിന്ന് മാട്ടൂലിലേക്ക് പോകുന്ന ബസും മാട്ടൂലിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല.
കഴിഞ്ഞ ദിവസം ട്രാഫിക് നിയന്ത്രണത്തിൽ നിന്നിരുന്ന ഹോം ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച ബ്രീസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ട ഒരു ബസ്. ഈ ബസ് അന്നേ ദിവസം തന്നെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതിന്റെ വീഡിയോ കേരള പോലീസ് സാമൂഹിക മാധ്യമങ്ങളിൽ റീൽ ആയി പങ്കുവെച്ചിരുന്നു. അന്ന് പിഴ ഈടാക്കി ബസ് വിട്ടയച്ചിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടിരിക്കുന്നത്.
.gif)

Accident in Kannur as private buses collide several injured
