അമിത രക്തസ്രാവത്തെത്തുടർന്ന് പതിനാറുകാരി മരിച്ച സംഭവം; പതിനാറുകാരി ഗർഭിണി, അന്വേഷണം

അമിത രക്തസ്രാവത്തെത്തുടർന്ന് പതിനാറുകാരി മരിച്ച സംഭവം; പതിനാറുകാരി ഗർഭിണി, അന്വേഷണം
May 12, 2025 02:55 PM | By Susmitha Surendran

കാസർകോട്:(truevisionnews.com) അമിത രക്തസ്രാവത്തെത്തുടർന്ന് പതിനാറുകാരി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് വെള്ളരിക്കുണ്ടിലായിരുന്നു സംഭവം. പരപ്പ സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. അമിത രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

എന്നാൽ പിന്നീട് ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഗർഭം അലസിപ്പിക്കുന്നതിനായി കുട്ടിക്ക് ഒറ്റമൂലി നൽകിയതായും ആരോപണമുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് വെള്ളരിക്കുണ്ട് പൊലീസ് പറഞ്ഞു.

പെൺകുട്ടി സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഈ ബന്ധത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നുവെന്നും വിവരമുണ്ട്.





girl dies excessive bleeding 16year old girl pregnant investigation underway

Next TV

Related Stories
കാസർഗോഡ്  ആനന്ദാശ്രമത്തില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

May 11, 2025 09:39 AM

കാസർഗോഡ് ആനന്ദാശ്രമത്തില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ വയോധികനെ തൂങ്ങിമരിച്ച നിലയില്‍...

Read More >>
കാസർകോട്  പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

May 10, 2025 12:06 PM

കാസർകോട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

കാസർകോട് വെള്ളരിക്കുണ്ടിൽ പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം...

Read More >>
 യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

May 7, 2025 11:20 AM

യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

കാസർഗോഡ് യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍...

Read More >>
Top Stories