പട്ന: (truevisionnews.com) ബിഹാറിലെ പട്ന വിമാനത്താവളത്തിലെ പുതിയ കെട്ടിടത്തിന് സമീപത്തു നിന്ന് സ്ത്രീയുടെ അജ്ഞാത മൃതദേഹം കണ്ടെത്തി. മരിച്ചത് ആരെന്ന് വ്യക്തമായിട്ടില്ലെന്നും മരണ കാരണം അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

പട്ന വിമാനത്താവളത്തിലെ പുതിയ കെട്ടിടത്തിന് സമീപമുള്ള പൈപ്പില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടതായി മെയ് പത്തിന് രാത്രി ഏഴ് മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. ഉടനടി പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിക്കുകയും മൃതദേഹം പൈപ്പില്‍ നിന്ന് വീണ്ടെടുക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നേക്കും.
Woman body found pipe near building Police start investigation
