കാസർകോട്: ( www.truevisionnews.com ) ചിറ്റാരിക്കാൽ തെയ്യം കാണാനെന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ പതിനാറുകാരിയെ കാണാതായതായി പരാതി. പാലാവയൽ, മലാംകടവ് സ്വദേശിനിയായ പെൺകുട്ടിയെ ആണ് കാണാതായത്. മാതാവ് നൽകിയ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.

കാറ്റാംകവല ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നടന്ന തെയ്യം കെട്ട് ഉത്സവം കാണാൻ പോകുന്നുവെന്ന് പറഞ്ഞ് മെയ് നാലിനാണ് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയതെന്നു പരാതിയിൽ പറഞ്ഞു. തിരിച്ചെത്താത്തതിനാലാണ് പരാതി നൽകുന്നതെന്നു കൂട്ടിച്ചേർത്തു.
പെൺകുട്ടിയെ കണ്ടെത്താൻ ചിറ്റാരിക്കാൽ പൊലീസ് ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്. പെൺകുട്ടി കളിയാട്ടം നടന്ന സ്ഥലത്ത് എത്തിയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് എന്തു സംഭവിച്ചുവെന്ന് അറിയുന്നതിനുള്ള ശ്രമമാണ് തുടരുന്നത്.
16 year old girl who went visit Theyyam gone missing kasargod
