ലാഹോർ: (truevisionnews.com) പാകിസ്താനിലെ കിഴക്കൻ നഗരമായ ലാഹോറിൽ മൂന്നിടത്ത് സ്ഫോടനം. വോൾട്ടൻ എയർഫീൽഡിന് സമീപമാണ് സ്ഫോടനമുണ്ടായതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വാൾട്ടൻ എയർഫീൽഡിന് സമീപത്തെ ഗോപാൽ നഗർ, നസീറാബാദ് ഏരിയയിലാണ് സ്ഫോടനങ്ങൾ നടന്നതെന്ന് പാക് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആദ്യ സ്ഫോടനത്തിന് പിന്നാലെ സൈറൺ ശബ്ദം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തുടർ സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഫോടനത്തിന്‍റെ ആളപായോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തിന് പിന്നാലെ വലിയ തോതിൽ പുക ഉയരുകയും ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങി ഓടുകയും ചെയ്തതായി മാധ്യമങ്ങൾ പുറത്തുവിട്ടു. അതേസമയം, വെടിവച്ചിട്ട ആറടി നീളമുള്ള ഡ്രോൺ പൊട്ടിത്തെറിച്ചതാകാമെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
Explosions three places Lahore loud noises police say drone attack
