കാസർഗോഡ്: ( www.truevisionnews.com ) തീവണ്ടി യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. നെയ്‌വേലി സ്വദേശി വെങ്കിടേശൻ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി കൊച്ചുവേളി-പോർബന്ദർ എക്സ്പ്രസിലാണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ജനറൽ കോച്ചിലായിരുന്നു സംഭവം. വെങ്കിടേഷ് കണ്ണൂർമുതൽ വിദ്യാർഥിനിയെ ശല്യം ചെയ്തിരുന്നു. വണ്ടി കാഞ്ഞങ്ങാട്ടെത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ബഹളം വെച്ചതോടെ സീറ്റിൽനിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാർ വെങ്കിടേശനെ തടഞ്ഞുവെച്ച് കാസർകോട്ടെത്തിയപ്പോൾ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു. വിദ്യാർഥിനി ഇ-മെയിലിൽ നൽകിയ പരാതിയെതുടർന്ന് റെയിൽവേ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൊസ്ദുർഗ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Attempt to rape college student during train journey 35 year old arrested
