ചു​വ​പ്പി​നു​മേ​ൽ ചു​വ​പ്പാ​യി പ്ര​വ​ഹി​ച്ച്‌ ആ​ദ​ര​ത്തു​ണി​ക​ൾ; നി​ശ്ച​ല​മാ​യി കി​ട​ക്കു​ന്ന വി.​എ​സി​ന്റെ ചാ​ര​ത്തു​നി​ന്ന്​ മാ​റാ​തെ മ​ക​ൻ അ​രു​ൺ​കു​മാ​ർ

ചു​വ​പ്പി​നു​മേ​ൽ ചു​വ​പ്പാ​യി പ്ര​വ​ഹി​ച്ച്‌ ആ​ദ​ര​ത്തു​ണി​ക​ൾ; നി​ശ്ച​ല​മാ​യി കി​ട​ക്കു​ന്ന വി.​എ​സി​ന്റെ ചാ​ര​ത്തു​നി​ന്ന്​ മാ​റാ​തെ മ​ക​ൻ അ​രു​ൺ​കു​മാ​ർ
Jul 23, 2025 07:03 AM | By VIPIN P V

തി​രു​വ​ന​ന്ത​പു​രം: ( www.truevisionnews.com ) ചു​വ​പ്പി​നു​മേ​ൽ ചു​വ​പ്പാ​യി പ്ര​വ​ഹി​ച്ച ആ​ദ​ര​ത്തു​ണി​ക​ൾ​ക്കും പൂ​ഷ്പ​ങ്ങ​ൾ​ക്കും ന​ടു​വി​ൽ നി​ശ്ച​ല​മാ​യി കി​ട​ക്കു​ന്ന വി.​എ​സി​ന്റെ ചാ​ര​ത്തു​നി​ന്ന്​ മാ​റാ​തെ മ​ക​ൻ അ​രു​ൺ​കു​മാ​ർ. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് എ.​കെ.​ജി സെ​ന്‍റ​റി​ലേ​ക്കും പി​ന്നീ​ട്​ വ​സ​തി​യി​ലേ​ക്കും ചൊ​വ്വാ​ഴ്ച രാ​വി​ലെ ദ​ർ​ബാ​ർ ഹാ​ളി​ലേ​ക്കു​മു​ള്ള യാ​ത്ര​യി​ലും ഹാ​ളി​ലു​മെ​ല്ലാം ഉ​ള്ളു​ല​ഞ്ഞെ​ങ്കി​ലും പ​ത​റാ​തെ​ ഒ​പ്പ​മു​ണ്ട്​ അ​രു​ൺ.

ത​ല​സ്ഥാ​ന​ത്ത്​ നി​ന്നു​ള്ള വി.​എ​സി​ന്‍റെ മ​ട​ക്ക​ത്തി​ൽ പ്ര​ത്യേ​ക ബ​സി​ൽ അ​ച്ഛ​ന്‍റെ തൊ​ട്ട​ടു​ത്ത്, നേ​താ​വും പി​താ​വു​മെ​ന്ന ര​ണ്ട്​ വി​കാ​ര​ങ്ങ​ളു​ടെ​യും​ ന​ടു​വി​ലാ​യി അ​ദ്ദേ​ഹം ഇ​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി വി.​എ​സി​ന്‍റെ ഭൗ​തി​ക​ശ​രീ​രം എ.​കെ.​ജി പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച ശേ​ഷം ഒ​ടു​വി​ലാ​യി ക​ണ്ണ​ട ധ​രി​പ്പി​ച്ച​തും അ​രു​ൺ​കു​മാ​ർ ത​ന്നെ.

ജൂ​ണ്‍ 23ന് ​ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത​യെ തു​ട​ര്‍ന്ന് വി.​എ​സി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച നാ​ൾ മു​ത​ൽ തി​രി​ച്ചു​വ​ര​വ് പ്ര​തീ​ക്ഷി​ച്ച്​ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു അ​രു​ൺ. ‘തി​രി​ച്ചു​വ​രും അ​ച്ഛ​ൻ, തീ​ർ​ച്ച’ എ​ന്ന​താ​യി​രു​ന്നു ഓ​രോ നി​മി​ഷ​ത്തെ​യും ആ​ത്​​മ​വി​ശ്വാ​സം. ഓ​രോ ദി​വ​സ​വും പി​താ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച വി​വ​രം ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വെ​ച്ചു​കൊ​ണ്ടി​രു​ന്നു.

മ​ക്ക​ൾ ര​ണ്ടാ​ളും അ​ടു​ത്ത​ടു​ത്ത് താ​മ​സി​ക്ക​ണ​മെ​ന്ന വി.​എ​സി​ന്റെ ആ​ഗ്ര​ഹ പ്ര​കാ​ര​മാ​ണ് സ​ഹോ​ദ​രി ആ​ശ​യു​ടെ വീ​ടി​ന് സ​മീ​പം ആ​റു​വ​ർ​ഷം മു​മ്പ് തി​രു​വ​ന​ന്ത​പു​രം ബാ​ർ​ട്ട​ൻ​ഹി​ല്ലി​ൽ അ​രു​ൺ​കു​മാ​ർ ‘വേ​ലി​ക്ക​ക​ത്ത്’ വീ​ട് നി​ർ​മി​ച്ച​ത്. ആ ​വീ​ട്ടി​ൽ ത​ന്നെ​യാ​യി​രു​ന്നു വി.​എ​സി​ന്‍റെ വി​ശ്ര​മ ജീ​വി​തം.

രോ​ഗാ​വ​സ്ഥ​യി​ലാ​യ​പ്പോ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി പി​താ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല കാ​ത്തു​സൂ​ക്ഷി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ശ്ച​യ​ദാ​ഢ്യ​മാ​യി​രു​ന്നു. അ​രു​ൺ​കു​മാ​റി​ന്റെ ഭാ​ര്യ ഡോ. ​ര​ജ​നി ഇ.​എ​ൻ.​ടി സ്പെ​ഷ​ലി​സ്റ്റും വി.​എ​സി​ന്‍റെ മ​ക​ൾ ആ​ശ​യു​ടെ ഭ​ർ​ത്താ​വ് ഡോ. ​ടി. ത​ങ്ക​രാ​ജ് യൂ​റോ​ള​ജി സ്പെ​ഷ​ലി​സ്റ്റു‌​മാ​ണ്. ഡോ​ക്ട​ർ​മാ​രാ​യ ഇ​വ​രു​ടെ ക​രു​ത​ലും വി.​എ​സി​നു​ണ്ടാ​യി.

VS son Arun Kumar who remains steadfast in his legacy

Next TV

Related Stories
പ്രിയ നേതാവിനെ ഏറ്റുവാങ്ങി ജന്മനാട്; ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ ഇടനെഞ്ച് പൊട്ടി കണ്ണീർ പൂക്കൾ; മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍

Jul 23, 2025 12:32 PM

പ്രിയ നേതാവിനെ ഏറ്റുവാങ്ങി ജന്മനാട്; ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ ഇടനെഞ്ച് പൊട്ടി കണ്ണീർ പൂക്കൾ; മുദ്രാവാക്യങ്ങളുമായി ആയിരങ്ങള്‍

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു....

Read More >>
ഇനിയില്ല.. ഇനിയില്ല... ഈ വഴി, ജനനായകൻ വേലിക്കകത്ത് വീട്ടിലേക്ക്; അവസാന മടക്കം

Jul 23, 2025 12:13 PM

ഇനിയില്ല.. ഇനിയില്ല... ഈ വഴി, ജനനായകൻ വേലിക്കകത്ത് വീട്ടിലേക്ക്; അവസാന മടക്കം

എസ് അച്യുതാനന്ദന്‍റെ സമര ഭരിത ജീവിതത്തിന് കേരളം നൽകുന്നത് അവിസ്മരണീയ...

Read More >>
'അശ്ലീലം ആര് ... ഏറ്റവും വലിയ മാലിന്യം ആര് ....?' വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസ്

Jul 23, 2025 10:29 AM

'അശ്ലീലം ആര് ... ഏറ്റവും വലിയ മാലിന്യം ആര് ....?' വിഎസിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺ​ഗ്രസ് പ്രവർത്തകയ്ക്കെതിരെ കേസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ...

Read More >>
അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ

Jul 23, 2025 10:22 AM

അഭൂതപൂർവമായ ജനക്കൂട്ടം, വിഎസിന്റെ സംസ്കാര സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദൻ

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

Read More >>
Top Stories

//Truevisionall