ആലപ്പുഴ: ( www.truevisionnews.com ) പോരാളികളുടെ പോരാളി പ്രിയ സഖാവ് വി എസിനെ അവസാനമായി ഒരു നോക്ക് കാണാൻ കടൽ കടന്ന് സൗദിയിൽ നിന്ന് നേരെ ഉസ്മാനെത്തിയത് വിഎസിൻ്റെ വീട്ടിലേക്ക്. മലപ്പുറം പൊന്നാനി വെളിയങ്കോട് മുക്രിയകത്ത് ഉസ്മാന് വി എസ് എന്നാൽ ജീവനാണ്.
വി എസ് വിട പറഞ്ഞ വാർത്ത അറിഞ്ഞ ഉടനെ സൗദിയിൽ നിന്ന് പറപ്പെട്ടു. ഇന്നലെ രാത്രി 7 ന് ഫ്ലെയിറ്റ് നെടുമ്പാശ്ശേരിയിൽ എത്തി. അവിടെ നിന്ന് രാത്രി 10.30 ഓടെ സഖാവിൻ്റെ വേലിക്കകത്ത് വീട്ടിലേക്ക്. സഖാവിനെ ഒരു നോക്ക് കണ്ട ശേഷമെ പൊന്നാനിയിലേക്കുള്ള വീട്ടിലേക്കുള്ളൂ എന്ന തീരുമാനത്തിലാണ് ഉസ്മാൻ.
.gif)

ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ആയി പ്രവർത്തിച്ചപ്പോൾ 2023 ൽ വി എസ്സായിരുന്നു ബ്ലോക്ക് സമ്മേളനത്തിൻ്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇടതുപക്ഷ പ്രവാസി സംഘടനയായ സംസ്കൃതി കേന്ദ്ര കമ്മറ്റി അംഗമായിരുന്നു ഉസ്മാൻ. ഭാര്യ ഷാഹിനയും ഉറച്ച കമ്മ്യൂണിസ്റ്റാണ് . മൂന്ന് മക്കളിൽ ഇളയവൻ്റെ പേര് ഫിദൽ കാസ്ട്രോ എന്നാണ്.
Usman crossed the sea to meet his comrade he arrived at VS's house from Saudi Arabia
