പേവിഷ ബാധയേറ്റ് കുട്ടി മരിച്ചതിന്റെ നടുക്കം വിട്ടുമാറും മുൻപ് വീണ്ടും തെരുവ് നായ ആക്രമണം; രണ്ട് വയോധികര്‍ക്ക് പരിക്ക്

പേവിഷ ബാധയേറ്റ് കുട്ടി മരിച്ചതിന്റെ നടുക്കം വിട്ടുമാറും മുൻപ് വീണ്ടും തെരുവ് നായ ആക്രമണം; രണ്ട് വയോധികര്‍ക്ക് പരിക്ക്
May 8, 2025 07:07 AM | By Anjali M T

കൊല്ലം:(truevisionnews.com) കൊല്ലത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം. ഓയൂർ മൈലോട് രണ്ട് വയോധികർക്ക് പരിക്കേറ്റു. വിളക്കുടിയിൽ പേവിഷ ബാധയേറ്റ് ഏഴ് വയസുകാരി മരിച്ചതിന്‍റെ നടുക്കം വിട്ടുമാറും മുന്‍പാണ് വീണ്ടും തെരുവ് നായ ആക്രമണമുണ്ടായത്. കുന്നിക്കോടിന് പിന്നാലെ ഓയൂരിലും തെരുവ് നായ ആക്രമണമുണ്ടായി. മൈലോട് നെല്ലിപ്പറമ്പിൽ മുറ്റം അടിക്കുകയായിരുന്ന സരസ്വതിയമ്മയെയാണ് തെരുവ് നായകൾ കൂട്ടത്തോടെ എത്തി ആക്രമിച്ചത്. നിലത്ത് വീണ വയോധികയുടെ കണ്ണിന് പരിക്കേറ്റു. കാലിനും കൈക്കും കടിയേറ്റു.

നാട്ടുകാർ ഓടിക്കൂടിയതോടെ നായ്ക്കള്‍ ഓടി രക്ഷപെട്ടു. സരസ്വതി അമ്മ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ഓടി രക്ഷപ്പെട്ട തെരുവുനായ്ക്കൾ വഴിയിലൂടെ നടന്നുപോയ രാജേന്ദ്രൻ ഉണ്ണിത്താനെയും ആക്രമിച്ചു. നിലത്ത് വീണ ഇയാളുടെ തലയിലും നെറ്റിയിലും, തുടയിലും കടിയേറ്റു. നാട്ടുകാർ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു ചികിത്സ നൽകി. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണന്നും അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

stray dog attacks again kollam two elderly people injured

Next TV

Related Stories
ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:27 AM

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ...

Read More >>
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
Top Stories

GCC News

//Truevisionall