കാസർകോട്: ( www.truevisionnews.com) ചിറ്റാരിക്കാൽ കമ്പല്ലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കമ്പല്ലൂരിൽ ഫാൻസി കട നടത്തുന്ന സിന്ധു മോൾ (34) ആണ് ആക്രമണത്തിന് ഇരയായത്.

കടയിലിരിക്കുകയായിരുന്ന സിന്ധു മോളുടെ ദേഹത്തേക്ക് കമ്പല്ലൂർ സ്വദേശിയായ രതീഷ് ആണ് ആസിഡ് ഒഴിച്ചത്. ഇയാളെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Acid attack woman sitting shop attacker hangs himself later
