ആശ്വാസം .... പയ്യന്നൂരിൽ കല്യാണവീട്ടിൽനിന്ന് മോഷണം പോയ 30 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി

 ആശ്വാസം .... പയ്യന്നൂരിൽ കല്യാണവീട്ടിൽനിന്ന് മോഷണം പോയ 30 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി
May 7, 2025 01:48 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com) പയ്യന്നൂരിൽ കല്യാണവീട്ടിൽനിന്ന് മോഷണം പോയ 30 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടത്. പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്ന് രാവിലെ കൊണ്ടുവെച്ചതെന്നാണ് സംശയം. കവർന്ന മുഴുവൻ ആഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു.

വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങൾ മോഷണം പോയത്. കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്നായിരുന്നു പരാതി. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത്. വൈകിട്ട് ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നായിരുന്നു പരാതി.

30 pieces gold jewellery stolen wedding venue Payyannur recovered

Next TV

Related Stories
  കണ്ണൂരിൽ മധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

May 7, 2025 11:25 AM

കണ്ണൂരിൽ മധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂരിൽ മധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍...

Read More >>
കണ്ണൂരിൽ ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ജ്വവല്ലറി ഉടമയെ പഞ്ഞിക്കിട്ട് ബന്ധുക്കൾ

May 7, 2025 10:21 AM

കണ്ണൂരിൽ ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ജ്വവല്ലറി ഉടമയെ പഞ്ഞിക്കിട്ട് ബന്ധുക്കൾ

ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്വവല്ലറി ഉടമയെ പഞ്ഞിക്കിട്ട്...

Read More >>
Top Stories