പാനൂർ : (truevisionnews.com) കല്യാണ വീട്ടിൽ ലൈറ്റിംഗ് സംവിധാനമൊരുക്കുന്നതിനിടെ വീണു മരിച്ച ഉനൈസിൻ്റെ മരണത്തിൽ ഞെട്ടി നാട്. കല്യാണ സന്തോഷത്തിന്റെ ഇടയിലാണ് യുവാവിന്റെ അപ്രതീക്ഷിത മരണം . മരിച്ച ഉനൈസിൻ്റെ സംസ്കാരം ഇന്ന് എലാങ്കോട് ജുമാ മസ്ജിദിൽ നടക്കും . പാനൂരിനടുത്ത എലാങ്കോട് പാലത്തായി പുഞ്ചവയലിലെ ഗുരിക്കള പറമ്പത്ത് ഉനൈസാണ് (29) ചൊവ്വാഴ്ച രാത്രിയോടെ മരിച്ചത്.

ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്നു ഉനൈസ് വീണ് മരിക്കുകയായിരുന്നു . ഷോക്കേറ്റാണൊ, വീഴ്ചയുടെ ആഘാതത്തിലുണ്ടായ ഹൃദയാഘാതമാണൊ മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലൂടെയെ വ്യക്തമാകൂ.
വീഴ്ചയിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ അബ്ദുൾ റഹ്മാൻ - സുലൈഖ ദമ്പതികളുടെ മകനാണ്. റസ്നയാണ് ഭാര്യ. റിഫ ഏക മകളാണ്. സഫ്വാൻ സഹോദരനാണ്
funeral Unais died setting up lighting system wedding house today
