നടുവില്‍(കണ്ണൂർ ) (truevisionnews.com) മധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മണ്ടളം ഒഴുകയില്‍ വീട്ടില്‍ ജോയി ഒ.ജോര്‍ജിനെയാണ്(53) നടുവില്‍ മണ്ടളത്തെ ബന്ധു ഞാറക്കല്‍ തോമസിന്റെ തറവാട്ടുവീട്ടിന്റെ സെന്‍ട്രല്‍ഹാളില്‍ മരിച്ച നിലയില്‍ കണ്ടത്.
ഡെല്‍ഹി സൗത്ത് ഡെല്‍ഹി ശ്രീനിവാസ് പുരിയില്‍ കുടുംബസമേതം താമസിച്ചിരുന്ന ജോയിഒ.ജോര്‍ജ് കുറച്ചുനാള്‍ മുമ്പാണ് നാട്ടിലെത്തിയത്.
അതേസമയം തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പാലാവയല്‍ കാവുംതല ഒറ്റക്കുഴി ദേവസ്യ പുഞ്ചത്തലക്കല്‍-പെണ്ണമ്മ ദമ്പതികളുടെ മകന്‍ മാനുവല്‍ എന്ന മനോജ്(42)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് മൃതദേഹം കണ്ടത്. അമിതമായ മദ്യപാനമായിരിക്കാം മരണകാരണമെന്നാണ് വിവരം. സഹോദരങ്ങള്‍: വില്‍സണ്‍, ബൈജു, സജി, ഷൈനി, ജോളി, രമ്യ. ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് കാവുംതല സെന്റ് ജോസഫ് പള്ളിയില്‍,
Middle aged man found hanging relative's house Kannur
