ന്യൂഡൽഹി: ( www.truevisionnews.com ) കരസേന യൂണിറ്റുകൾക്ക് പൂർണ പ്രവർത്തന സ്വാതന്ത്ര്യം. ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകി. നിയന്ത്രണരേഖയിൽ ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ട് പാക് സൈന്യം രൂക്ഷമായ ആക്രമണം നടത്തുന്നുണ്ട്. നിയന്ത്രണ രേഖയിൽ അതീവ സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനയുടെ ഓരോ യൂണിറ്റുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പാകിസ്താൻ സൈന്യത്തിന്റെ വെടിനിർത്തൽ കരാർ ലംഘനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.
ഇന്ത്യ-പാക് സംഘർഷ സാധ്യത നിലനില്‍ക്കെ ഏത് സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി രാജ്യത്ത് ഇന്ന് സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തിയിരുന്നു. രാജ്യത്തെ 259 സിവില്‍ ഡിഫന്‍സ് ജില്ലകളിലാണ് മോക്ഡ്രിൽ നടന്നത്. 244 ഇടത്ത് അതിജാഗ്രതാ മോക്ഡ്രില്‍ നടന്നു.
കേരളത്തിൽ അഗ്നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. നൂറിലധികം ഇടങ്ങളിലാണ് മോക് ഡ്രിൽ നടന്നത്.
Tight security along the Line of Control Army complete freedom respond
