കോഴിക്കോട് : ( www.truevisionnews.com ) ഹരിത പതാക സമ്പന്നർക്ക് മുന്നിൽ പണയം വെച്ചെന്ന് ആരോപിച്ച് മുൻ എംഎൽഎ പറക്കൽ അബ്ദുള്ളയ്ക്കെതിരെ കുറ്റ്യാടി വേളത്ത് മുസ്ലിംലീഗ് പ്രവർത്തകരുടെ പ്രകടനം.

പ്രദേശിക നേതാവ് കെ സി മുജീബ് റഹ്മാനെ ലീഗിൽ നിന്നും സസ്പെൻറ് ചെയ്തതിൽ പ്രതിഷേധിച്ച് ഒരു കൂട്ടം ലീഗ് പ്രവർത്തകരാണ് പ്രകടനവും പൊതു യോഗവും സംഘടിപ്പിച്ചത്.
ചെറുപ്പം മുതൽ എം എസ് എഫിന്റെ പ്രവർത്തനകാലം തൊട്ട് ഇന്ന് ഇതുവരെ മുസ്ലിം ലീഗിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു പ്രവർത്തകനെതിരെ യാതൊരു കാരണവും ബോധിപ്പിക്കാതെ നോട്ടീസ് പോലും നൽകാതെ നടപടി എടുത്തിരിക്കുകയാണെന്നും അതിനെതിരെയും പാർട്ടിയുടെ തെറ്റായ നയങ്ങളിൽ നിന്ന് നേരായ വഴിക്ക് കൊണ്ട് വരുന്നതിനും വേണ്ടിയാണ് ജനാതിപത്യ രീതിയിലുള്ള ഈ പ്രതിഷേധമെന്ന് നേതാക്കൾ പറഞ്ഞു.
ഒരു പാർട്ടി ജനാതിപത്യരീതിയിൽ നിന്ന് വ്യതിചലിച്ച് ഏതെങ്കിലും കുടുംബത്തിനോ വ്യക്തികൾക്കോ അല്ലെങ്കിൽ ആരുടെയെങ്കിലും താല്പര്യത്തിന് വേണ്ടിയോ മുന്നോട്ട് പോകുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ട ബാധ്യതയുണ്ടെന്നും പ്രതിഷേധ പ്രസംഗത്തിൽ പറഞ്ഞു.
വേളത്തെ മുസ്ലിം ലീഗിലെ ആഭ്യന്തര വിഷയങ്ങൾ കൂടുതൽ വഷളാവുകയാണ് . മുൻ എം എൽ എ പാറക്കൽ അബ്ദുല്ല, ലീഗ് നേതാവ് പി എം എ സലാം എന്നിവരെ പേര് എടുത്തു വിളിച്ചു കോണ്ട് വിമർശിച്ചാണ് പ്രകടനം നടന്നത്. പ്രാദേശിക ലീഗിന്റെ മുതിർന്ന നേതാക്കൾ തന്നെയാണ് പ്രകടനത്തിന് നേതൃത്വം നൽകിയത്.
parakkalabdulla dissensions muslim league kuttiyadi velam panchayat
