തലശ്ശേരിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൂട്ട നിലവിളി; 'പാക് ഷെല്ലാക്രമണം', രണ്ട് മരണം; 'മോക്ഡ്രില്ലിൽ' ഞെട്ടി ആളുകൾ

തലശ്ശേരിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ കൂട്ട നിലവിളി; 'പാക് ഷെല്ലാക്രമണം', രണ്ട് മരണം; 'മോക്ഡ്രില്ലിൽ' ഞെട്ടി ആളുകൾ
May 7, 2025 08:17 PM | By Athira V

തലശ്ശേരി: ( www.truevisionnews.com ) തലശ്ശേരി കണ്ണിച്ചിറ ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉയരുന്ന കൂട്ട നിലവിളി, കുതിച്ചെത്തുന്ന ആംബുലൻസുകളും, അഗ്നിശമനാ സേനാഅംഗങ്ങളും അപ്പാര്‍ട്ട്‌മെന്റിന് ചുറ്റുമുള്ളവര്‍ക്ക് പരിഭ്രാന്തി പരത്തി. ദുരന്താ നിവാരണ സേനയുടെ നേതൃത്വത്തില്‍ നടന്ന മോക്ഡ്രില്ലിലെ ഭാഗമായിരുന്നു ഇത്.

വൈകിട്ട് നാലുമണിയോടെയാണ് ഗാര്‍ഡന്‍സ് അപ്പാര്‍ട്ട്‌മെന്റിലെ ജാസ്മിന്‍ ബ്ലോക്കില്‍ ഷെല്‍ ആക്രണവും ഇതേ തുടര്‍ന്ന് തീപിടുത്തവുമുണ്ടായത്. അക്രമണത്തെ തുടര്‍ന്ന് നഗരസഭാ അപകട സൈറണ്‍ മുഴക്കി. പോലീസും, അഗ്നിശമനാ സേനയും , മെഡിക്കല്‍ ടീമുകളും സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി.

അഗ്നിശമനാ സേനാംഗങ്ങള്‍ ബ്ലോക്കിലെ താമസക്കാരെ ഒഴിപ്പിച്ചു. എട്ടു നിലയുള്ള കെട്ടിടത്തില്‍ കൂടുതല്‍ അപകടം ഉണ്ടായ നാലാം നിലയില്‍ രണ്ടു പേര്‍ മരണപ്പെട്ടു, അഞ്ചാം നിലയില്‍ രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ , മൂന്നാം നിലയില്‍ രണ്ടു പേര്‍ നിസാരപരുക്കുകളോടെയും കുരുങ്ങി കിടന്നു. അപകടത്തില്‍പ്പെട്ടവരെ അഗ്നിരക്ഷാസേന അംഗങ്ങളും സിവില്‍ ഡിഫന്‍സ് വളണ്ടിയർമാരും ചേര്‍ന്ന് ആംബുലന്‍സില്‍ തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റി.

തലശ്ശേരി തഹസില്‍ദാര്‍ എം വിജേഷിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പോലീസ് സംഘത്തിന് എസ് ഐമാരായ പ്രശോഭ്, ധനേഷ്, എ എസ് ഐ അഖിലേഷ് , സി പി ഓ മാരായ അരുണ്‍, ഷിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര് സിവി ദിനേശന്‍, ബി ജോയി, നിഖില്‍ എന്നിവരാണ് അഗ്നിരക്ഷാ സംഘത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി റംല ഡിഫൻസ് വളണ്ടിയറായി ആദ്യന്തം പ്രവർത്തിച്ചതും വേറിട്ട കാഴ്ചയായി.

1971 ലെ ഇന്ത്യ പാക്ക് യുദ്ധ സമയത്താണ് രാജ്യം മുഴുവന്‍ ഇതുപോലെ മോക്ഡ്രില്‍ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം മോക് ഡ്രില്‍ നടത്തുന്നത് ഇത് ആദ്യമായാണ്.

mockdrill thalassery operation sindoor

Next TV

Related Stories
കണ്ണൂരിൽ ഛര്‍ദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

May 8, 2025 10:55 AM

കണ്ണൂരിൽ ഛര്‍ദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

ഛര്‍ദ്ദി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു....

Read More >>
കണ്ണൂരിൽ വീ​ട്ടു​കി​ണ​റി​ലെ വെ​ള്ള​ത്തി​ന് നീ​ല നി​റം, പ​രി​ശോ​ധ​ന

May 8, 2025 10:42 AM

കണ്ണൂരിൽ വീ​ട്ടു​കി​ണ​റി​ലെ വെ​ള്ള​ത്തി​ന് നീ​ല നി​റം, പ​രി​ശോ​ധ​ന

വീ​ട്ടു കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ന് നി​റം...

Read More >>
 ആശ്വാസം .... പയ്യന്നൂരിൽ കല്യാണവീട്ടിൽനിന്ന് മോഷണം പോയ 30 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി

May 7, 2025 01:48 PM

ആശ്വാസം .... പയ്യന്നൂരിൽ കല്യാണവീട്ടിൽനിന്ന് മോഷണം പോയ 30 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി

പയ്യന്നൂരിൽ കല്യാണവീട്ടിൽനിന്ന് മോഷണം പോയ 30 പവൻ സ്വർണാഭരണങ്ങൾ...

Read More >>
Top Stories