ഇങ്ങനെയൊന്നും കൂടല്ലേ ... സംസ്ഥാനത്ത് സ്വർണ്ണ വില ഇന്നും വർധിച്ചു

ഇങ്ങനെയൊന്നും കൂടല്ലേ ... സംസ്ഥാനത്ത് സ്വർണ്ണ വില ഇന്നും വർധിച്ചു
May 7, 2025 12:42 PM | By Susmitha Surendran

(truevisionnews.com)  സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും വർധന. 400 രൂപയാണ് ഇന്ന് സ്വർണ്ണത്തിന് വർധിച്ചത്. ഇതോടെ ഒരു പവന് ഇന്നത്തെ വില 72,600 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9,075 രൂപയായി. ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു.

ഇന്നലെ മാത്രം ഒറ്റയടിക്ക് ഒറ്റയടിക്ക് 2,000 രൂപയാണ് പവന് വർധിച്ചത്. ഈ മാസം 12നാണ് സ്വര്‍ണ വില ആദ്യമായി 70,000 കടന്നത്. കഴിഞ്ഞ ഏപ്രില്‍ 23 മുതൽ ആശ്വാസകരമായ രീതിയില്‍ വില കുറയാന്‍ ആരംഭിച്ചിരുന്നു. അതിനു ശേഷം ഉണ്ടായ ഏറ്റക്കുറച്ചിലുകൾക്ക് ശേഷം ഇപ്പോൾ വീണ്ടും സ്വർണ്ണ വില മുന്നോട്ട് കുതിക്കാൻ തുടങ്ങിയിരിക്കുകയാണ്.



Gold prices increase state today

Next TV

Related Stories
ചൂടോട് ചൂട് ...; അസ്വസ്ഥയുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

May 7, 2025 03:11 PM

ചൂടോട് ചൂട് ...; അസ്വസ്ഥയുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

Read More >>
Top Stories










Entertainment News