നെഞ്ചിടിപ്പോടെ കർഷകർ; റ​ബ​ർ വി​ല ഇ​ടി​യു​ന്നു

 നെഞ്ചിടിപ്പോടെ കർഷകർ; റ​ബ​ർ വി​ല ഇ​ടി​യു​ന്നു
May 7, 2025 03:01 PM | By Susmitha Surendran

കാ​ളി​കാ​വ്: (truevisionnews.com) റ​ബ​ർ വി​ല ഇ​ടി​യു​ന്നു. സീ​സ​ൺ തു​ട​ക്ക​ത്തോ​ടെ വി​ല​യി​ൽ ഉ​ണ​ർ​വു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ. വി​ല ചെ​റു​താ​യി കൂ​ടു​ന്ന​ത് ക​ണ്ട് ച​ര​ക്ക് വി​റ്റ​ഴി​ക്കാ​തെ കാ​ത്തി​രു​ന്ന​വ​രെ​യും നി​രാ​ശ​രാ​ക്കി വി​ല ഇ​ടി​യു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര വി​ല ഈ ​മാ​സം ആ​ദ്യം 200 ക​ട​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ 194-196 റേ​ഞ്ചി​ലാ​ണ്. ട​യ​ർ നി​ർ​മാ​താ​ക്ക​ൾ വി​പ​ണി​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വേ​ന​ൽ​മ​ഴ കൂ​ടു​ത​ൽ കി​ട്ടി​യ​ത് ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ചെ​റു​കി​ട തോ​ട്ട​ങ്ങ​ളി​ൽ വേ​ന​ൽ ടാ​പ്പി​ങ് പ​തി​യെ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സ​മ​യ​ങ്ങ​ളി​ൽ ടാ​പ്പി​ങ് നി​ല​ച്ച മ​ട്ടാ​യി​രു​ന്നു. വേ​ന​ലി​ൽ വി​ല കൂ​ടി​യേ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ക​ർ​ഷ​ക​ർ ടാ​പ്പി​ങ് തു​ട​ങ്ങാ​നാ​യി റെ​യി​ൻ ഗാ​ർ​ഡി​ങ് ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ ഉ​ൽ​പാ​ദ​നം നേ​ര​ത്തേ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വി​ല​യി​ടി​യു​ന്ന​ത്.

നി​ല​വി​ൽ രാ​ജ്യാ​ന്ത​ര വി​ല കി​ലോ​ക്ക് 192 രൂ​പ​യാ​ണ്. ബാ​ങ്കോ​ക്ക് വി​ല​യാ​ണി​ത്. അ​താ​യ​ത് കേ​ര​ള​ത്തി​ലേ​ക്കാ​ൾ അ​ഞ്ച് രൂ​പ​ക്ക​ടു​ത്ത് കു​റ​വ്. രാ​ജ്യാ​ന്ത​ര വി​ല ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് എ​പ്പോ​ഴും ന​ല്ല​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. രാ​ജ്യാ​ന്ത​ര വി​ല താ​ഴ്ന്നു​നി​ൽ​ക്കു​മ്പോ​ൾ ഇ​റ​ക്കു​മ​തി വ​ർ​ധി​ക്കും. ആ​ഭ്യ​ന്ത​ര വി​ല​യേ​ക്കാ​ൾ 30 രൂ​പ വ​രെ കൂ​ടി നി​ൽ​ക്കു​ന്ന സ​മ​യ​ത്തും ഇ​റ​ക്കു​മ​തി ട​യ​ർ ക​മ്പ​നി​ക​ൾ​ക്ക് ലാ​ഭ​മാ​ണ്.

ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ഇ​റ​ക്കു​മ​തി​യി​ലൂ​ടെ ആ​ഭ്യ​ന്ത​ര വി​ല​യി​ടി​ക്കാ​ൻ ട​യ​ർ ക​മ്പ​നി​ക​ൾ ശ്ര​മി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്. വി​പ​ണി​യി​ൽ​നി​ന്ന് ട​യ​ർ ക​മ്പ​നി​ക​ൾ വി​ട്ടു​നി​ൽ​ക്കു​ന്ന​തി​ന്റെ കാ​ര​ണ​വും ഇ​തു​ത​ന്നെ​യാ​ണ്. റ​ബ​റി​ന് കാ​ര്യ​മാ​യ ഡി​മാ​ൻ​ഡ് ഇ​ല്ലെ​ന്ന് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഈ ​സ​മ​യ​ത്ത് ഇ​താ​യി​രു​ന്നി​ല്ല സ്ഥി​തി. ഇ​റ​ക്കു​മ​തി സാ​ധ്യ​ത കൂ​ടി​യ​താ​ണ് ഡി​മാ​ൻ​ഡ് കു​റ​യാ​നു​ള്ള കാ​ര​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളും പ​റ​യു​ന്ന​ത്.



Rubber prices falling.

Next TV

Related Stories
ചൂടോട് ചൂട് ...; അസ്വസ്ഥയുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

May 7, 2025 03:11 PM

ചൂടോട് ചൂട് ...; അസ്വസ്ഥയുണ്ടാക്കുന്ന കാലാവസ്ഥയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

Read More >>
Top Stories