പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏന്തെങ്കിലും വിവരങ്ങൾ കൈയ്യിലുള്ളവർ എൻഐഎക്ക്‌ കൈമാറാൻ നിർദേശം

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏന്തെങ്കിലും വിവരങ്ങൾ കൈയ്യിലുള്ളവർ എൻഐഎക്ക്‌ കൈമാറാൻ നിർദേശം
May 8, 2025 07:34 AM | By Anjali M T

ന്യൂഡൽഹി:(truevisionnews.com) പഹൽഗാം ഭീകരാക്രമണത്തിൽ നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏന്തെങ്കിലും വിവരങ്ങൾ കൈയ്യിലുള്ളവരോട് ഏജൻസിക്ക് കൈമാറാൻ നിർദേശം. ഫോട്ടോഗ്രാഫുകൾ,വിഡിയോകൾ എന്നിവ കൈവശമുളള വിനോദസഞ്ചാരികളും പ്രദേശവാസികളും ഉടൻ തങ്ങളുമായി ബന്ധപ്പെടണമെന്ന് എൻഐഎ അറിയിച്ചു.

നേരത്തെ തന്നെ നിരവധി വീഡിയോകളും ഫോട്ടോഗ്രാഫുകളും അന്വേഷണ ഏജൻസി ശേഖരിച്ചിരുന്നു. ഇതിന് പുറമെയാണ് ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും സാമൂഹിക മാധ്യമ പേജുവഴിയും നിർദേശം പങ്കുവെച്ചത്. ആക്രമണവുമായി ബന്ധമുള്ള ഒന്നും തന്നെ നഷ്ടപ്പെടുത്താതിരിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് എൻഐഎ വ്യക്തമാക്കുന്നു. വിവരങ്ങൾ കൈവശമുള്ളവർക്ക് വിളിക്കാനുള്ള നമ്പറും നൽകിയിട്ടുണ്ട്. സീനിയർ ഓഫീസറെ ഇതിനായി നിയമിക്കുമെന്നും എൻഐഎ വ്യക്തമാക്കി. 9654958816, 01124368800 എന്നീ നമ്പറുകളാണ് ബന്ധപ്പെടാനായി ലഭ്യമാക്കിയിട്ടുള്ളത്.

ഇതുവരെ ലഭിച്ച വിവരങ്ങൾ പരിശോധിച്ചു വരികയാണെന്ന് ഏജൻസി അറയിച്ചിരുന്നു. പഹൽഗാമിൽ നിന്നും തെളിവുകൾ നഷ്ടപ്പെടാതിരിക്കാനായി ആക്രമണം നടന്ന സ്ഥലത്ത് തമ്പടിച്ച് അന്വേഷണം നടത്തി വരികയാണ്.

Anyone with information related Pahalgam terror attack hand it over NIA

Next TV

Related Stories
Top Stories