നീണ്ടകര - ശക്തികുളങ്ങര കേന്ദ്രീകരിച്ച് മത്സ്യ വേട്ട ശക്തമാകുന്നു; പിന്നിൽ വൻകിട മത്സ്യ ബന്ധന മാഫിയകൾ

 നീണ്ടകര - ശക്തികുളങ്ങര കേന്ദ്രീകരിച്ച് മത്സ്യ വേട്ട ശക്തമാകുന്നു; പിന്നിൽ വൻകിട മത്സ്യ ബന്ധന മാഫിയകൾ
May 7, 2025 11:39 AM | By Susmitha Surendran

കൊല്ലം : (truevisionnews.com)  ശക്തികുളങ്ങര - നീണ്ടകര ഹാർബറുകൾ കേന്ദ്രീകരിച്ച് പരസ്യമായി പൊടിമീൻ കച്ചവടം വീണ്ടും വ്യാപകമാകുന്നു . ആഴക്കടൽ മത്സ്യബന്ധനത്തിലേർപ്പെടുന്ന യന്ത്ര ബോട്ടുകൾ ചെറിയ കണ്ണികളുള്ള വല ഉപയോഗിച്ചാണ് പൊടിമീനുകളെ പിടികൂടുന്നത് . ഇതിനു പിന്നിൽ വൻകിട മത്സ്യ ബന്ധന ലോബികളാണ് പ്രവർത്തിക്കുന്നത് എന്ന് പരമ്പരാഗത മത്സ്യതൊഴിലാളികൾ പറയുന്നു .


തമിഴ്നാട് , കർണ്ണാടക കേന്ദ്രീകരിച്ച് ഇവർ കരാർ ഉറപ്പിക്കുകയും ശേഷം ബോട്ടുടമകളെ കണ്ട് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ലേല തുക മുൻകൂർ കൈമാറിയ ശേഷമാണ് ഈ വൻകിട മാഫിയകൾ വളർച്ചയെത്താത്ത പൊടിമീനുകളെ സ്വന്തമാക്കുന്നത്. ഇത്തരത്തിൽ ആഴക്കടൽ മത്സ്യബന്ധനത്തിലൂടെ പിടികൂടുന്ന പൊടിമീനുകളെ വളം നിർമ്മാണത്തിനായാണ് അന്യ സംസ്ഥാനത്തിലേക്ക് കയറ്റി അയയ്ക്കുന്നത് .


വളം നിർമ്മാണ രംഗത്ത് വൻ ഡിമാൻഡുള്ള പൊടി മീനുകൾക്ക് വളർച്ചയെത്തിയ മത്സ്യങ്ങളെക്കോൾ വൻ വിലയാണ് മാർക്കറ്റിൽ നിലവിലുള്ളത്. തമിഴ്നാട് , കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്നർ ലോറികളെത്തിച്ചാണ് പൊടി മീനുകൾ കയറ്റി അയയ്ക്കുന്നത് തുടരുന്നത് . നീണ്ടകര - ശക്തികുളങ്ങര കേന്ദ്രീകരിച്ച് പല ബോട്ടുടമകൾക്കും 15 ലക്ഷം മുതൽ 20 ലക്ഷം വരെ തുകയാണ് പൊടിമീൻ കച്ചവടത്തിലുടെ ലാഭമായി നൽകിവരുന്നത് .


ഇതിലും മൂന്നിരട്ടി ലാഭമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന വൻകിട മത്സ്യ ബന്ധന മാഫിയ സ്വന്തമാക്കുന്നത് . രാത്രിയും പകലുമായി ധാരാളം കണ്ടെയ്നറുകളാണ് ഇത്തരത്തിൽ ഹാർബറുകൾ വഴി തമിഴ്നാട് , കർണ്ണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പോകുന്നത് . ഫിഷറീസ് ഉദ്യോഗസ്ഥരും ഇവരെ കൈയ്യഴിഞ്ഞ് സഹായിക്കുന്നതായി പരമ്പരാഗത മത്സ്യ തൊഴിലാളികൾ വിവരം നൽകുന്നു .

മത്സ്യ ബന്ധന രംഗത്തെ സുസ്ഥിരതയെ ആഴത്തിൽ ബാധിക്കുന്ന തരത്തിലാണ് വൻകിട മാഫിയകൾ ഈ പൊടിമീൻ വേട്ടയിലൂടെ കൊള്ള ലാഭം കൊയ്യുന്നത് . പോലീസും , ഫിഷറീസും ഉൾപ്പടെ ഉദ്യോഗസ്ഥർ പേരിന് മാത്രമാണ് ഇവിടെ പരിശോധന നടത്തി വരുന്നതെന്നാണ് ഞടുക്കുന്ന വസ്തുത.പൊടിമീൻ കച്ചവടം അധികൃതരുടെ കണ്ണിലൂടെ പരസ്യമായി നടന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത നിലപാടാണ് പോലീസും , ഫിഷറീസ് വകുപ്പും സ്വീകരിച്ച് പോരുന്നത് .

Fishing intensifying Neendakara Shaktikulangara Large fishing mafias behind it

Next TV

Related Stories
ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:27 AM

ചില്ലറകളിയൊന്നും അല്ലായിരുന്നല്ലോ.....! വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

കൊല്ലം ഓച്ചിറയിൽ വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സ്ത്രീ...

Read More >>
കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

Jul 5, 2025 12:48 PM

കുരുക്കിൽപ്പെട്ടാശാനെ.... ബസിൽ യാത്ര ചെയ്യവെ വയോധികയുടെ മാല മോഷ്ടിച്ച മൂന്ന് യുവതികൾ പിടിയിൽ

കൊട്ടിയത്ത് വയോധികയുടെ മാല മോഷ്ടിച്ച സംഭവത്തിൽ മൂന്ന് യുവതികൾ...

Read More >>
Top Stories










GCC News






//Truevisionall