പാലക്കാട്: ( www.truevisionnews.com ) ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർ മരിച്ചു. തിരുമിറ്റക്കോട് സ്വദേശി പറപ്പുരക്കൽ മണികണ്ഠൻ (52) ആണ് മരിച്ചത്. പാലക്കാട് തൃത്താല പട്ടിത്തറയിൽ ഇന്നലെ വൈകീട്ടായിരുന്നു അപകടം. കോട്ടപ്പാടം സർക്കാർ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം.

കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് അപകടത്തിൽ പരിക്കേറ്റ മണികണ്ഠനെ ആദ്യം സമീപത്തെ സർക്കാർ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
Autorickshaw loses control overturns driver dies tragically
