പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; പുനലൂർ താലൂക്കാശുപത്രി ചികിത്സ വൈകിപ്പിച്ചു, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അമ്മ

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; പുനലൂർ താലൂക്കാശുപത്രി ചികിത്സ വൈകിപ്പിച്ചു, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അമ്മ
May 6, 2025 09:42 AM | By Vishnu K

കൊല്ലം: (truevisionnews.com) പേവിഷബാധയേറ്റ് ഏഴുവയസുകാരി മരിച്ച സംഭവത്തിൽ പുനലൂർ താലൂക്ക് ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന ആരോപണവുമായി അമ്മ. കുന്നിക്കോട് സ്വദേശി നിയ ഫൈസലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അമ്മ ഹബീറ റിപ്പോർട്ടറിലൂടെ ആവശ്യപ്പെട്ടു.

'പുനലൂർ താലൂക്കാശുപത്രിയിൽ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചു. കുത്തിവയ്പ്പ് എടുത്തപ്പോൾ മരുന്ന് മുഴുവൻ കയറിയില്ല. ബാക്കി മരുന്ന് മുറിവിലേക്ക് ഒഴിച്ചു', ഹബീറ ആരോപിച്ചു.

'പുനലൂർ താലൂക്ക് ആശുപത്രിലെ ചികിത്സയിൽ വിശ്വസിച്ചു. എന്നാൽ മകൾക്ക് കൃത്യമായ ചികിത്സ അവിടെ നിന്ന് ലഭിച്ചില്ലെന്ന് പിന്നീട് ബോധ്യമായി. വാക്സിനെടുത്തിട്ടും മകൾക്ക് എങ്ങനെ മരണം സംഭവിച്ചു' വെന്നും അവർ ചോദിച്ചു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകും. ഇനി ഒരാൾക്കും ഈ ഗതി ഉണ്ടാവരുതെന്നും ഹബീറ പറഞ്ഞു.

തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ ചികിത്സയിലിരുന്ന കുട്ടി ഇന്നലെ പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടിക്ക് മൂന്ന് തവണ പ്രതിരോധ വാക്‌സിൻ എടുത്തിരുന്നു. ഏപ്രിൽ എട്ടിനാണ് കുട്ടിയെ നായ കടിച്ചത്. ഞരമ്പിൽ കടിയേറ്റതുമൂലം രക്തത്തിലൂടെ തലച്ചോറിനെ ബാധിക്കുകയായിരുന്നു.

Child dies of rabies Punalur Taluk Hospital delays treatment mother demands thorough investigation

Next TV

Related Stories
ട്രെയിൻ കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രാക്കിൽ വീണു; സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ

May 6, 2025 10:40 AM

ട്രെയിൻ കയറാൻ ശ്രമിക്കവേ കാൽ വഴുതി ട്രാക്കിൽ വീണു; സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഉദ്യോഗസ്ഥൻ

കാൽ വഴുതി ട്രാക്കിൽ വീണയാളെ റെയിൽവേ ഉദ്യോ​ഗസ്ഥർ സാഹസികമായി...

Read More >>
മാർക്ക് കുറയുമെന്ന് പേടി;  പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ

May 4, 2025 11:04 PM

മാർക്ക് കുറയുമെന്ന് പേടി; പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ

പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ...

Read More >>
കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

May 4, 2025 11:23 AM

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ...

Read More >>
Top Stories