തൃശൂര്‍: (truevisionnews.com) തൃശൂര്‍ പൂരത്തിനിടയില്‍ റാപ്പര്‍ വേടന് പിന്തുണയുമായി ആരാധകര്‍. കുടമാറ്റ സമയത്താണ് ആള്‍ക്കൂട്ടത്തില്‍ നിന്നും 'വേടന്‍ തുടരു'മെന്ന പോസ്റ്റര്‍ ഉയര്‍ത്തിയത്. അതേസമയം ലക്ഷക്കണക്കിനാളുകളാണ് പൂരം ആസ്വദിക്കാന്‍ ഒഴുകിയെത്തുന്നത്.

ആവേശം നിറച്ച് കുടമാറ്റം പുരോഗമിക്കുകയാണ്. പാറേമക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ തെക്കോട്ടിറക്കം പൂര്‍ത്തീകരിച്ചതോടെയാണ് കുടമാറ്റത്തിന് തുടക്കമായത്. പാറേമക്കാവ് വിഭാഗമാണ് ആദ്യം പുറത്തേക്കിറങ്ങിയത്. പിന്നാലെയാണ് തിരുവമ്പാടി വിഭാഗം പുറത്തിറങ്ങിയത്. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറമേളം കലാശിച്ചതിന് പിന്നാലെയായിരുന്നു തെക്കോട്ടിറക്കം ആരംഭിച്ചത്.
അതേസമയം പൂരത്തോടനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ കെ.എസ്.ആര്‍ടി.സിയുടെ പ്രതിദിന സര്‍വിസുകള്‍ക്ക് പുറമെ 65 സ്പെഷല്‍ ബസുകള്‍ സര്‍വിസ് നടത്തും. 51 ഫാസ്റ്റും 14 ഓര്‍ഡിനറിയും ഉള്‍പ്പെടുന്നതാണ് സ്പെഷല്‍ സര്‍വിസ്. ഫാസ്റ്റിന് മുകളിലുള്ള സര്‍വിസുകള്‍ തൃശൂര്‍ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചും ഓര്‍ഡിനറി ശക്തന്‍ സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുമാണ് സര്‍വിസ് നടത്തുക.
പൂരത്തിന്‍റെ ഭാഗമായി ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ഗതാഗത സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ഇന്നും നാളെയും ദേശീയപാതയിലെ ടോള്‍ ഗേറ്റില്‍ ഉള്‍പ്പെടെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ട്രാഫിക് നിയന്ത്രിക്കാൻ അധികമായി പൊലീസിനെ വിന്യസിക്കും. ഇന്നും നാളെയും തൃശൂര്‍-പാലക്കാട്, തൃശൂര്‍-കോഴിക്കോട്, തൃശൂര്‍-ചാലക്കുടി റൂട്ടുകളിലേക്ക് പകല്‍ സമയം 10 മിനിറ്റ് ഇടവേളയിലും രാത്രി 20 മിനിറ്റ് ഇടവേളയിലും കെ.എസ്.
തൃശൂര്‍-പെരിന്തല്‍മണ്ണ, തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ പകല്‍ സമയം 30 മിനിറ്റ് ഇടവേളയിലും രാത്രി തിരക്കനുസരിച്ചും തൃശൂര്‍-എറണാകുളം റൂട്ടില്‍ പകല്‍ 10 മിനിറ്റിലും രാത്രി 15 മിനിറ്റിലും തൃശൂര്‍-കോട്ടയം റൂട്ടില്‍ പകല്‍ 15 മിനിറ്റിലും രാത്രി 20 മിനിറ്റിലും സര്‍വിസ് നടത്തും.
ചൊവ്വാഴ്ച വൈകീട്ട് ഏഴിന് കുടമാറ്റം കഴിയുമ്പോഴും ഏഴിന് പുലര്‍ച്ചെ അഞ്ചിന് ശേഷവും സാധാരണ സര്‍വിസുകള്‍ക്ക് പുറമെ മാള, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കോട്ടയം, എറണാകുളം,കോഴിക്കോട്, ഗുരുവായൂര്‍, പൊന്നാനി, നിലമ്പൂര്‍, പാലക്കാട്, വടക്കഞ്ചേരി, ചിറ്റൂര്‍ എന്നിവിടങ്ങളിലേക്ക് പൂള്‍ ചെയ്ത ബസ്സുകളുടെ അധിക ട്രിപ്പുകളും ഉണ്ടാകുംആര്‍.ടി.സി സര്‍വിസ് നടത്തും.
Fans support rapper Vedan during Thrissur Pooram.
