ബംഗളൂരൂ : ( www.truevisionnews.com ) ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുടെ കട്ടൗട്ടിനു മുന്നിൽ ആടിനെ അറുത്ത് ബലി നൽകിയ മൂന്ന് യുവാക്കൾ പിടിയിൽ. കർണാടക പൊലീസാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരൂ (ആർസിബി) ആരാധകരായ യുവാക്കളെ പിടികൂടിയത്. ചിത്രദുർഗ ജില്ലയിലെ മാരിയമ്മനഹള്ളി ഗ്രാമത്തിലാണ് സംഭവം.

സന്ന പാലയ്യ(22), ജയണ്ണ(23), ടിപ്പെ സ്വാമി (28) എന്നിവരാണ് അറസ്റ്റിലായത്. മൂവരും മാരിയമ്മനഹള്ളി സ്വദേശികളാണ്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈയിക്കെതിരെ നടന്ന മത്സരത്തിൽ ആർസിബി വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചത്.
വീഡിയോ ഏറെ വൈറലായതിനുപിന്നാലെയാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. ആർസിബി വിജയിച്ചതിനു പിന്നാലെ ആടിന്റെ തല വാളുപയോഗിച്ച് അറക്കുകയായിരുന്നു. തുടർന്ന് കട്ടൗട്ടിൽ രക്താഭിഷേകം നടത്തുകയും ചെയ്തു. വീഡിയോ പുറത്തായതോടെ വ്യാപക വിമർശനമാണ് ഉയർന്നത്.
Three RCB fans arrested for slaughtering goat front Virat Kohli cutout
