കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട; കുറ്റ്യാടി സ്വദേശി ഉൾപ്പെടെ നാല് പേർ പിടിയിൽ

കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട; കുറ്റ്യാടി സ്വദേശി ഉൾപ്പെടെ നാല് പേർ പിടിയിൽ
May 6, 2025 08:57 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com)  കോഴിക്കോട് വീണ്ടും മാരക ലഹരി മരുന്നായ എം ഡി എം എ യുമായി കുറ്റ്യാടി സ്വദേശി ഉൾപ്പെടെ നാലുപേർ പിടിയിൽ. 27 ഗ്രാം എംഡിഎംഎയുമായുമായാണ് യുവതികള്‍ ഉള്‍പ്പെടെ പിടിയിലായിരിക്കുന്നത്. ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സംഘം പിടിയിലായത്.

കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ്, കണ്ണൂര്‍ എളയാവൂര്‍ സ്വദേശി അമര്‍, കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, എന്നിവരാണ് അറസ്റ്റിലായത്.

നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയം തോന്നിയ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് നാലംഗസംഘം പിടിയിലാവുന്നത്.

അതേസമയം, പാലക്കാട് നഗരത്തിൽ 600 ഗ്രാം എംഡിഎംഎയുമായി രണ്ട് പട്ടാമ്പി സ്വദേശികൾ പൊലീസിന്റെ പിടിയിലായി. കോയമ്പത്തൂരിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ പാലക്കാട്ടേക്ക് എത്തിയ യുവാക്കളാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ സൗത്ത് പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.

MDMA Kozhikode Four people including native Kuttiadi arrested

Next TV

Related Stories
കോഴിക്കോട്ടെ എംഡിഎംഎ വേട്ട; പെൺകുട്ടികളെ കൂടെ കൂട്ടിയത് പോലീസിന്റെ ശ്രദ്ധ തിരിക്കാൻ

May 6, 2025 10:52 AM

കോഴിക്കോട്ടെ എംഡിഎംഎ വേട്ട; പെൺകുട്ടികളെ കൂടെ കൂട്ടിയത് പോലീസിന്റെ ശ്രദ്ധ തിരിക്കാൻ

കോഴിക്കോട് എം ഡി എം എ യുമായി യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ...

Read More >>
ഇനിയത് വേണ്ടല്ലോ?.. സ്വയം സമ്മതിച്ചാലേ പരാജയം സംഭവിക്കുകയുള്ളൂ, ബാക്കിയെല്ലാം ഏറ്റ കുറച്ചിലുകളാ..; അദീല അബ്ദുള്ള

May 6, 2025 08:34 AM

ഇനിയത് വേണ്ടല്ലോ?.. സ്വയം സമ്മതിച്ചാലേ പരാജയം സംഭവിക്കുകയുള്ളൂ, ബാക്കിയെല്ലാം ഏറ്റ കുറച്ചിലുകളാ..; അദീല അബ്ദുള്ള

ഐഎഎസ് ഓഫീസറും കൃഷി വകുപ്പ് ഡയറക്ടറുമായ അദീല അബ്ദുള്ള ഫേസ്ബുക്കിൽ പങ്ക് വെച്ച പോസ്റ്റ്...

Read More >>
കോഴിക്കോട് പെൺവാണിഭ കേന്ദ്രങ്ങൾ വർദ്ധിക്കുന്നു പോലീസ് ശ്കതമായി ഇടപെടണം -റംഷീന ജലീൽ

May 6, 2025 07:56 AM

കോഴിക്കോട് പെൺവാണിഭ കേന്ദ്രങ്ങൾ വർദ്ധിക്കുന്നു പോലീസ് ശ്കതമായി ഇടപെടണം -റംഷീന ജലീൽ

കോഴിക്കോട് പെൺവാണിഭ കേന്ദ്രങ്ങൾ വർദ്ധിക്കുന്നു പോലീസ് ശ്കതമായി...

Read More >>
Top Stories