വിഴിഞ്ഞം: (truevisionnews.com) തിരുവനന്തപുരത്ത് ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം . രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ഷാരോണ്‍(19), ടിനോ (20) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ കുമരി ചന്തയില്‍ വെച്ചാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ ഗാനമേള കണ്ട് തിരികെവരുന്നതിനിടെയാണ് അപകടം.
കോഴിക്കോട് വിവാഹവീട്ടിൽ മദ്യത്തിന്‍റെപേരിൽ കത്തിക്കുത്ത്, പ്രതി അറസ്റ്റിൽ; പിടികൂടിയത് ഫോൺലൊക്കേഷൻ പിന്തുടർന്ന്
കോഴിക്കോട്: ( www.truevisionnews.com ) കല്ലായിയിൽ വിവാഹ വീട്ടിൽ വരന്റെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി മുബീൻ പിടിയിൽ. കോഴിക്കോട് കോതിപ്പാലത്ത് വെച്ചാണ് മുബീനെ പന്നിയങ്കര പോലീസ് പിടികൂടിയത്.
സംഭവത്തിന് ശേഷം പ്രതി മംഗലാപുരത്തേക്ക് കടന്നിരുന്നു. ശേഷം തിരിച്ച് കോഴിക്കോട് എത്തി കല്ലായി റെയിൽവെ സ്റ്റേഷനിൽവെച്ച് ഭാര്യയെ ഫോണിൽ വിളിക്കുകയായിരുന്നു. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.
വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ചക്കുംകടവ് സ്വദേശിയായ വിഷ്ണുവിന്റെ വീട്ടിൽ എത്തി ഇയാൾ മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വരന്റെ സുഹൃത്തായ ഇൻസാഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
bike accident Thiruvananthapuram two youth dies
